Vivo S2 source: vivo
Gadgets

ടെലികണ്‍വെര്‍ട്ടര്‍ സപ്പോര്‍ട്ട്; വിവോ എസ്70 ലോഞ്ച് ഉടന്‍

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ പുതിയ മോഡല്‍ ആയി വിവോ എസ്70 വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ പുതിയ മോഡല്‍ ആയി വിവോ എസ്70 വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ ഫോണില്‍ ടെലികണ്‍വെര്‍ട്ടര്‍ സൗകര്യം ഉണ്ടായിരിക്കുമെന്നാണ് വിവരം.

വിവോ എസ് സീരീസ് ഫോണില്‍ 64 എംപി സോണി LYT610 പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. ടെലികണ്‍വെര്‍ട്ടര്‍ പിന്തുണയോടു കൂടിയുള്ളതായിരിക്കും കാമറ. 1.5കെ റെസല്യൂഷനോടു കൂടിയ 6.59 ഇഞ്ച് അമോലെഡ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന് ഉണ്ടാവുക.

സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തുപകരുക. അടുത്തമാസം ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

vivo S70 launch soon with teleconverter support

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ് സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

'പിഎസ് സി പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം; ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നിലപാടിനെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ?'

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ചുഴലിക്കാറ്റ്?

'മൈ​ഗ്രേൻ നിസ്സാരക്കാരനല്ല, അവയവങ്ങൾ തളർന്നു പോകുന്ന അവസ്ഥ'

ഹ്യുണ്ടായി ബയോണ്‍ നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍