ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ പുതിയ ഫോണായ വിവോ വി70 എഫ്ഇ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ബാറ്ററി ശേഷിയും ആകര്‍ഷകമായ രൂപകല്‍പ്പനയുമുള്ള കാമറ-അധിഷ്ഠിത ഫോണാണിത്.
200MP പ്രധാന കാമറ, 7,000 mAh ബാറ്ററി, കുറഞ്ഞ വെളിച്ചത്തില്‍ പിന്‍ പാനലിന് തിളക്കം നല്‍കുന്ന പുതിയ ഡാര്‍ക്ക്‌നെസ് ഗ്ലോ ടെക്‌നോളജി എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. ഇതോടൊപ്പം, ഫോട്ടോഗ്രാഫിയിലും ഉല്‍പ്പാദനക്ഷമതയിലും ഉടനീളം എഐ അധിഷ്ഠിത സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5K OLED പാനലുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. 1,900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും 449 പിക്സല്‍ ഡെന്‍സിറ്റിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 4nm ആര്‍ക്കിടെക്ചറില്‍ അധിഷ്ഠിതമായ മീഡിയടെക് ഡൈമെന്‍സിറ്റി 7360-ടര്‍ബോ ചിപ്പ് ആണ് ഫോണിന് കരുത്തുപകരുന്നത്. കൂടാതെ 8GB LPDDR5 റാമും 128GB UFS 3.1 സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫോണിന് 7,000 mAh ബാറ്ററിയാണ് ഉള്ളത്. ഇത് 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68, IP69 റേറ്റിങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷം വരെ OS അപ്ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.കാമറ ഡിപ്പാര്‍ട്ട്മെന്റിനെ സംബന്ധിച്ചിടത്തോളം, OIS ഉള്ള 200MP പ്രധാന കാമറയുമായാണ് ഫോണ്‍ വരുന്നത്. AI 30x സൂപ്പര്‍സൂം, മള്‍ട്ടിഫോക്കല്‍ പോര്‍ട്രെയ്റ്റ് മോഡുകള്‍, മോഷന്‍ ക്യാപ്ചര്‍ മെച്ചപ്പെടുത്തലുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളും ഇതില്‍ കാണാം. 8MP വൈഡ്-ആംഗിള്‍ കാമറയും ഇത് വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത്, ഓട്ടോഫോക്കസുള്ള 50MP സെല്‍ഫി കാമറയും ഇതിലുണ്ട്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ വി70 എഫ്ഇയുടെ വില 37,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 40,999 രൂപയുമാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 44,999 രൂപയുമാണ് വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates