Xiaomi 17 Ultra  source: twitter
Gadgets

ഷവോമി 17ടി സീരീസ് മെയ് 28ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി, തങ്ങളുടെ 'ഷവോമി 17ടി (Xiaomi 17T) സീരീസ് ഈ മാസം അവസാനം അവതരിപ്പിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി, തങ്ങളുടെ 'ഷവോമി 17ടി (Xiaomi 17T) സീരീസ് ഈ മാസം അവസാനം അവതരിപ്പിച്ചേക്കും. ഈ ലൈനപ്പില്‍ ഷവോമി 17ടി, ഷവോമി 17ടി പ്രോ എന്നിവ ഉള്‍പ്പെട്ടേക്കാം. മെയ് അവസാന വാരത്തിലായിരിക്കും ഇത് ലോഞ്ച് ചെയ്യുക. ഇരു ഫോണുകളും മെയ് 28ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷവോമി 17ടി : ഇതില്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് 1.5K അമലോഡ് (AMOLED) ഡിസ്പ്ലേ ഉണ്ടായിരുന്നേക്കാം. മീഡിയടെക് ഡൈമന്‍സിറ്റി 8500 അള്‍ട്രാ (MediaTek Dimensity 8500 Ultra) ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. 67W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500mAh ബാറ്ററിയും ഇതിലുണ്ടാകുമെന്ന് സൂചനയുണ്ട്. കാമറയുടെ കാര്യത്തില്‍, 50MP പ്രൈമറി സെന്‍സര്‍, 50MP ടെലിഫോട്ടോ ലെന്‍സ്, 12MP അള്‍ട്രാഷൈഡ് കാമറ എന്നിവയടങ്ങുന്ന ലൈക്ക (Leica) ബ്രാന്‍ഡഡ് കാമറ സെറ്റപ്പാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്.

ഷവോമി 17ടി പ്രോ: ഇതില്‍ 144Hz റിഫ്രഷ് റേറ്റോട് കൂടിയ വലിയ 6.83 ഇഞ്ച് അമലോഡ് ഡിസ്പ്ലേ, മീഡിയടെക് ഡൈമന്‍സിറ്റി 9500 പ്രോസസ്സര്‍, വേഗതയേറിയ 100W ചാര്‍ജിങ്, കൂടാതെ ഇതിലും വലിയ ബാറ്ററി കപ്പാസിറ്റി എന്നിവ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ബേസ് വേരിയന്റായ ഷവോമി 17ടിയുടെ വില ഏകദേശം 74,999 രൂപ മുതലാണ് ആരംഭിക്കുക.

Xiaomi 17T Pro and 17T may launch in India soon: Check expected price and specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേ വരുന്നു വലിയ കൂട്ടുകാര്‍, ഒരുമിച്ച് ലോകം മുഴുവന്‍ ചുറ്റി, അത്ര ഉണ്ട് ആത്മബന്ധം'; കെ സി വേണുഗോപാലിന്റെ വീട്ടില്‍ എത്തി വി ഡി സതീശന്‍

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

'എല്ലാ പ്രണയങ്ങളും പാരീസിൽ മാത്രം വിരിയണമെന്നും, ഹണിമൂൺ സ്വിറ്റ്സർലൻഡിൽ അവസാനിക്കുകയും ചെയ്യണമെന്നുണ്ടോ ?'

റെയില്‍വേയുടെ ലോ​ഗോയിൽ നക്ഷത്രങ്ങള്‍ എന്തിന്?; 17ല്‍ നിന്ന് 18 ആക്കി, കാരണം അറിയാം

SCROLL FOR NEXT