വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത നടൻ മുരളിയുടെ ഓർമയ്‌ക്ക് ഇന്ന് 16 വർഷം. (Actor Murali) Instagram
താര പരിവേഷത്തിനപ്പുറം ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരുന്നു മുരളിയുടെ ഓരോ കഥാപാത്രങ്ങൾതമിഴ്, മലയാള, തെലുങ്ക് ഭാഷകളിലായി 200 ൽ അധികം കഥാപാത്രങ്ങൾ. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലൂടെ വെള്ളിത്തിരയിലേക്ക്.പഞ്ചാഗ്നിയിലെ വില്ലൻ കഥാപാത്രം പ്രേക്ഷകരുടെ നെഞ്ചിൽ മുരളി എന്ന നടനെ വരച്ചിട്ടു. ആധാരത്തിലൂടെ നായകനിരയിലേക്ക്.പരുക്കൻ വേഷങ്ങളെടുത്തണിയുമ്പോഴും സഹനടനായും സ്‌നേഹവും വാത്സല്യവുമുള്ള അച്ഛനായും കാമുകനായും രാഷ്‌ട്രീയക്കാരനായും മുരളി നിറഞ്ഞു നിന്നു.