തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് ഇലാഹി പള്ളിയുടെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ അധികൃതര്‍ ഒഴിപ്പിച്ചു. PTI
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടൊയിരുന്നു ഒഴിപ്പിക്കൽബുള്ഡോസര് ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഒരുവിഭാഗം ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞു.ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചുകയ്യേറ്റങ്ങള് ഒഴിപ്പിക്കുന്നു എന്ന് പറയുന്ന നടപടികള്‍ക്കായി 17 ബുള്‍ഡോസറുകളാണ് പ്രദേശത്ത് വിന്യസിച്ചത്.ഉന്നത ഉദ്യോഗസ്ഥരുള്‍പെടെ 300ലേറെ പ്രതിനിധികളും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.