ലോകേഷ് കനകരാജ് എന്ന ഒരൊറ്റ പേര് തന്നെയാണ് കൂലിയ്ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം. ഫെയ്സ്ബുക്ക്
രജനികാന്തിനെ കൂടാതെ ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമിക്കുന്നത്. ദാഹ എന്ന കഥാപാത്രത്തെയാണ് ആമിർ ഖാൻ അവതരിപ്പിക്കുന്നത്.ദേവ എന്ന കഥാപാത്രമായി രജനിയെത്തുമ്പോൾ സൈമൺ എന്ന വില്ലൻ കഥാപാത്രമായാണ് നാഗാർജുന ചിത്രത്തിലെത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രീതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. സത്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായാണ് ശ്രുതിയെത്തുന്നത്.ദയാൽ എന്ന കഥാപാത്രമായി മലയാളത്തിൽ നിന്ന് സൗബിനും ചിത്രത്തിലെത്തുന്നുണ്ട്.