പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി. Express photos
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് പ്രഖ്യാപനംഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗം ദീപാവലിയെ ഉള്‍പ്പെടുത്തിയത്. പ്രഖ്യാപനം നടത്തിയപ്പോള്‍ സമ്മേളനഹാളിലാകെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികള്‍ മുഴങ്ങി.കുംഭമേള, കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ, ഗുജറാത്തിലെ ഗര്‍ബ നൃത്തം, യോഗ, തുടങ്ങി 15 ആഘോഷങ്ങള്‍ സാംസ്‌കാരിക പൈതൃത പദവി നേടിയിരുന്നു.