മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി നല്‍കിയ സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം. Instagram
ചെയ്ത സിനിമകള്‍ ഭൂരിഭാഗവും ഹിറ്റാക്കിയ അപൂര്‍വ സംവിധായകൻ.സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികളുടെ ഹൃദയത്തിലാണ് പതിഞ്ഞത്. 1989ല്‍ റാം ജി റാവു സ്പീക്കിങ്ങില്‍ ആരംഭിച്ച കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയിലാണ് അവസാനിക്കുന്നത്. ശേഷം ഫ്രണ്ട്‌സും, ഹിറ്റ്‌ലറും, ക്രോണിക് ബാച്ചിലറുമുള്‍പ്പെടെ നിരവധി സിനിമകള്‍ സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്തു.ബോഡിഗാര്‍ഡ് ആണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിദ്ദിഖ് സിനിമ. ഹിന്ദിയിലേക്കും തമിഴിലേക്കും സിനിമ മൊഴിമാറ്റം ചെയ്തു2020ല്‍ ഇറങ്ങിയ ബിഗ് ബ്രദര്‍ ആണ് അവസാന ചിത്രം.2023 ഓഗസ്റ്റ് എട്ടിന് സിദ്ദിഖിന്റെ അന്ത്യം.