അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ദീപാവലി. പിടിഐ
കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം.ദീപാവലി വിവിധ മതപരമായ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.ദീപാവലിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചും രംഗോലി ഡിസൈനുകള്‍ കൊണ്ട് നിലം അലങ്കരിച്ചും മറ്റുമാണ് ആഘോഷിക്കുന്നത്. വീടുകളിലെല്ലാം ചെരാത് വിളക്കുകള്‍ തെളിയുമ്പോള്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ഘോഷയാത്ര തന്നെ ആരംഭിക്കുന്നു.വ്യാപാരികള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് വെള്ളിനാണയങ്ങള്‍, വെള്ളിആഭരണങ്ങള്‍, മധുരങ്ങള്‍ എന്നിവയും സമ്മാനിക്കുന്നു. ജനങ്ങള്‍ ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്.നഗരവീഥികള്‍ ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുമ്പോള്‍, ആനന്ദത്തിന്റെ തരംഗം ഓരോ ഹൃദയത്തിലും പടരുകയാണ്.തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. 'തമസോമാ ജ്യോതിര്‍ഗമയ' എന്ന വേദവാക്യത്തിന്റെ ആത്മാര്‍ത്ഥമായ പ്രതീകമാണ് ദീപാവലി. Diwali festival celebration 2025 photos.