രാവണനെ നിഗ്രഹിച്ച് ശ്രീരാമൻ സീതാദേവിയുമായി അയോധ്യയിൽ മടങ്ങിയെത്തിയതിന്റെ ആഘോഷം രാജ്യമെമ്പാടും തകർത്ത് ആഘോഷിച്ചു. പിടിഐ
അയോധ്യയിൽ 26 ലക്ഷത്തിൽപ്പരം ദീപങ്ങൾ തെളിഞ്ഞത് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചു. ഇത്രയധികം മൺചെരാതുകൾ ഒന്നിച്ചു തെളിച്ചതിന്റെയും, ഏറ്റവുമധികം ഭക്തർ ആരതി നടത്തിയതിന്റെയും റെക്കോർഡുകളാണ് അയോധ്യയിലെ സരയൂ നദിക്കരയിൽ പിറന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സിപി രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ദീപാവലി ആശംസകൾ നേർന്നു.Diwali festival celebrations photos.