ഹിന്ദു, സിഖ്, ജൈനമതസ്ഥരുടെ ഒരു വിശുദ്ധ ഉത്സവമാണ് കാർത്തിക് പൂർണിമ
ഹിന്ദുമാസമായ കാർത്തികയിലെ പൗർണമി ദിനമാണ് കാർത്തിക പൗർണമി ആഘോഷിക്കുന്നത്.ഈ ദിവസം ആരാധനയും ദാനധർമ്മങ്ങളും ഗംഗാ സ്നാനം ചെയ്യുന്നതും എല്ലാ പ്രശ്നങ്ങളും അകറ്റുമെന്നും പാപങ്ങളെ നശിപ്പിക്കുമെന്നുമാന് വിശ്വാസം. കാർത്തിക പൂർണിമ ദിനത്തിൽ മഹാദേവനെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നു.ആയിരക്കണക്കിന് ജനങ്ങളാണ് ഗംഗാ സ്നാനം ചെയ്യാന്‍ എത്തുന്നത്കാർത്തിക മാസത്തിൽ ഉടനീളം നടത്തുന്ന ആചാരങ്ങളുടെ സമാപനമാണ് കാർത്തിക പൗർണമി. കാർത്തിക പൗർണമിയിൽ വിളക്കുകൾ തെളിച്ച് ആരാധന നടത്തുന്നു.