നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് തുടക്കം. Vincent Pulickal/ Express photos
ജനുവരി 7ന് ആരംഭിച്ച മഹാമേള ജനുവരി 13ന് അവസാനിക്കുംനിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ.കുട്ടികൾക്കായി പ്രത്യേക സ്റ്റുഡന്റ്സ് കോർണറും മാതൃകാ നിയമസഭയും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെനസ്വേലന്‍ ജനതയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡ് നിയമസഭയ്ക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്നു.വരും ദിവസങ്ങളിൽ തെയ്യം, കളരിപ്പയറ്റ്, സംഗീത സന്ധ്യ ഉൾപ്പെടെയുള്ള കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോത്സവത്തിന് മിഴിവേകും.