പൊങ്കൽ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിടിഐ
തമിഴ് സംസ്‌കാരം ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ പൊതുവായ പൈതൃകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ മുരുകന്റെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വേഷമണിഞ്ഞാണ് പ്രധാനമന്ത്രി ചടങ്ങുകൾക്കെത്തിയത്. ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രത്യേക പൂജകളിലും ആരതിയിലും പങ്കെടുത്തു. നാലു ദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം.ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപൊങ്കൽ എന്നിവയാണ് പൊങ്കലിന്റെ പ്രധാന ആഘോഷങ്ങൾ.മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ.Prime Minister Narendra Modi celebrates Pongal.