മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറാണ് ഇ- വിറ്റാര, ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം. IMAGE CREDIT: MARUTI
എംജിയുടെ ആഡംബര ഇലക്ട്രിക് മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ആയ എം9 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 65 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.എംജിയുടെ തന്നെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് എംജി സൈബര്‍സ്റ്റര്‍. ഫുള്‍ ചാര്‍ജില്‍ 580 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന കാറിന് 80 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്
ടാറ്റ ഹരിയര്‍ എസ് യുവിയുടെ ഇലക്ട്രിക് പതിപ്പും ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ പതിപ്പില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തുക.കിയ ഇവി6 ഫെയ്‌സ് ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 84kwh ബാറ്ററിയാണ് ഇതിന് കരുത്തുപകരുക