ഫയൽ ചിത്രം 
Health

അരി ശത്രുവല്ല, ഈന്തപ്പഴവും പാലും വേണം; പ്രമേഹമുള്ളവർ കഴിക്കേണ്ട് 8 ഭക്ഷണങ്ങൾ 

പ്രമേഹമുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 8 വിഭവങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രമേഹം എന്ന് കേൾക്കുമ്പോൾ തന്നെ പലരും നെറ്റി ചുളിക്കും. അതുവരെ ജീവിതത്തിലുണ്ടായിരുന്ന സ്വാതന്ത്ര്യത്തിന് പെട്ടെന്നൊരു കടിഞ്ഞാൺ വീണതുപോലെയാണ് പ്രമേഹത്തെ പലരും നോക്കികാണുന്നത്. ഡയറ്റിൽ പാലിക്കേണ്ടിവരുന്ന ചിട്ടകളാണ് ഇതിൽ പ്രധാനം. എന്നാൽ ഇതത്ര സങ്കീർണ്ണമൊന്നുമല്ല. 

പ്രമേഹമുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 8 വിഭവങ്ങൾ

പഴങ്ങൾ: വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് പഴങ്ങൾ അതുകൊണ്ടുതന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പഴങ്ങളിൽ പഞ്ചസാര ഉണ്ടെങ്കിലും അവയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം സാവധാനത്തിലാകും. ഇത് പഞ്ചസാര പെട്ടെന്ന് വർദ്ധിക്കാനുള്ള സാധ്യത കുറയ്ക്കും. 

ഈന്തപ്പഴം: ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ് ഉണ്ടെങ്കിലും അവയിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ സ്ഥിരമായി പഞ്ചസാര ശരീരത്തിൽ ഉണ്ടാകും. ഈന്തപ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക (ഓരോ ഭക്ഷണവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനനുസരിച്ച് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾക്ക് ഒരു നമ്പർ നൽകുന്ന സംവിധാനം) താരതമ്യേന കുറവായതിനാൽ പ്രമേഹ രോഗികൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. നല്ല ജീവിതശൈലിയും ഭക്ഷണക്രമവും ഉളള പ്രമേഹരോ​ഗികൾക്ക് ദിവസവും 2-3 ഈന്തപ്പഴം കഴിക്കാവുന്നതാണ്. 

ഗോതമ്പ്: ഗോതമ്പിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂറ്റൻ, സീലിയാക് ഡിസീസ് ഉള്ളവർ മാത്രം ഇത് ഒഴിവാക്കണം. ടൈപ്പ് 1 പ്രമേഹമുള്ളവരിൽ ഏകദേശം പത്ത് ശതമാനം ആളുകൾക്കും സീലിയാക് രോഗമുണ്ട്. അതുകൊണ്ടുതന്നെ  ഭക്ഷണത്തിൽ ഗോതമ്പ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംശയമുള്ളവർ ആരോ​ഗ്യവിദ​ഗ്ധനെ കണ്ട് ഉറപ്പാക്കുന്നതാണ് ഉത്തമം. 

ബ്രൗൺ റൈസ്: അരി പ്രമേഹ രോഗിയുടെ ശത്രുവാണെന്നാണ് പലരും വിശ്വസിക്കുന്നത്, എന്നാൽ അതങ്ങനെയല്ല. അരിയിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റും കുറഞ്ഞ നാരുകളും ഉള്ളതിനാൽ മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്. പക്ഷെ തവിടില്ലാത്ത അരിയോ മട്ട അരിയോ കഴിക്കുന്നതാണ് ഉത്തമം.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണെങ്കിലും ഇതിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നാരുകളും ധാരാളമുണ്ട്. മധുരക്കിഴങ്ങ് പുഴുങ്ങുന്നതിനുപകരം ചുട്ടുപഴുപ്പിക്കുകയോ വറുക്കുകയോ ചെയ്യുന്നത് ഗ്ലൈസെമിക് സൂചിക കുറയ്ക്കാൻ സഹായിക്കും. 

പാൽ: പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും നല്ല ഉറവിടമായാണ് പശുവിൻ പാൽ കണക്കാക്കപ്പെടുന്നത്. പ്രമേഹ രോഗിയുടെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. പാലിൽ നിന്നുള്ള കാർബോഹൈഡ്രേറ്റുകൾ എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ച് സസ്യാഹാരികൾ പാൽ മിതമായ അളവിലെങ്കിലും ഉൾപ്പെടുത്തണം. 

‍പഞ്ചസാര രഹിത മധുരപലഹാരങ്ങൾ: പ്രമേഹമുണ്ടെന്നറിഞ്ഞാൽ അതിനർത്ഥം നിങ്ങൾ ഡസേർട്ടുകൾ ഒഴിവാക്കണം എന്നല്ല. പഞ്ചസാരയില്ലാതെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് മധുരപലഹാരം ഉണ്ടാക്കാം, ഇത് മധുരപലഹാരത്തെ പ്രമേഹ സൗഹൃദമാക്കുന്നു. ഉദാഹരണത്തിന്, ആപ്പിൾ ഖീർ, ഉണക്കമുന്തിരിയുള്ള റവ ഖീർ, ആപ്പിളിനൊപ്പം ഓട്സ് കഞ്ഞി എന്നിവ പ്രമേഹ രോഗികൾക്ക് നല്ലതാണ്. 

പയർവർഗ്ഗങ്ങൾ: കടല പോലെയുള്ള പയർവർഗ്ഗങ്ങളിൽ കാർബോഹൈഡ്രേറ്റിൽ ഉയർന്നതായി കണക്കാക്കപ്പെടുന്നുവെങ്കിലും, വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെ ഇവയിൽ ധാരാളം പ്രോട്ടീനും നാരുകളും ഉണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമായ ഇവ പ്രമേഹ രോഗിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, കാരണം അവ പോഷകാഹാരത്തിന്റെ നല്ല ഉറവിടമാണ്. കൂടാതെ, പയർവർഗ്ഗങ്ങൾ ഗ്ലൈസെമിക് സൂചികയിൽ കുറവുള്ളതിനാൽ മറ്റുള്ളവയെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാൻ സഹായിക്കും.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT