ബോളിവുഡിന്റെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖിന്റെ പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ് കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. 60-ാം വയസ്സിലും ഫിറ്റ്നസിന് അത്രത്തോളം പ്രാധാന്യം താരം നൽകുന്നുണ്ട്. ഇപ്പോഴിതാ, ഷാരൂഖ് ഖാനെ കുറിച്ച് നടൻ ഗോവിന്ദ് നമദേവ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഷാരൂഖ് ദിവസവും ഏകദേശം 20 മണിക്കൂറോളമാണ് ജോലി ചെയ്യുന്നത്, പലപ്പോഴും മൂന്നോ നാലോ മണിക്കൂറായി ഉറക്കം ചുരുക്കാറുണ്ടെന്നാണ് ഗോവിന്ദ് നമദേവ് പറയുന്നത്. ഷാരൂഖിന് നട്ടെല്ലിന് പ്രശ്നങ്ങൾ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഇതിനിടെ അദ്ദേഹം ജിമ്മിൽ പോകുന്നുണ്ട്, പരിപാടികളിൽ പങ്കെടുക്കുന്നു, വലിയ ഡയലോഗുകൾ ഓർത്തുവയ്ക്കുന്നു... ഇതെങ്ങനെയുള്ള മനുഷ്യനാണെന്ന് താൻ പലപ്പോഴും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും ഗോവിന്ദ് പറയുന്നു.
'ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം ജോലി ചെയ്തത് വലിയൊരു അനുഭവമായികുന്നു. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ഒരാൾ പ്രവർത്തിക്കുന്നുവെങ്കിൽ അത് ഷാരൂഖ് ഖാൻ ആയിരിക്കും. ഒരുമിച്ച് ജോലി ചെയ്ത സമയത്ത് അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നതു കണ്ട് അതിശയച്ചിട്ടുണ്ട്'.- ഗോവിന്ദ് പറയുന്നു.
ഒരു മനുഷ്യൻ കുറഞ്ഞത് 6–7 മണിക്കൂറെങ്കിലും ഉറങ്ങണമെന്നു പറയുമ്പോൾ താൻ നാലു മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് ഷാറുഖ് ഖാൻ ഒരിക്കൽ 'ദ് ഗാർഡിയനു' നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാവിലെ 5 മണിക്ക് ഉറങ്ങും, ഒൻപത് അല്ലെങ്കിൽ 10 മണിക്ക് എഴുന്നേൽക്കും. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.
ഷൂട്ടിങ് ഉള്ള ദിവസമാണെങ്കിൽ പുലർച്ചെ രണ്ടു മണിയോടെ വീട്ടിലെത്തും, കുളിച്ച ശേഷം വർക്ക്ഔട്ട് ചെയ്യും. 30 മിനിറ്റാണ് വ്യായാമത്തിനായി ചെലവഴിക്കുക. അതു കഴിഞ്ഞ് 5 മണിയോടെയാണ് ഉറക്കമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates