പ്രതീകാത്മക ചിത്രം 
Health

വിന്റര്‍ ഡയറ്റില്‍ ചേര്‍ക്കാം നല്ല ചൂട് ബദാം മില്‍ക്ക്; എളുപ്പം തയ്യാറാക്കാം, റെസിപ്പി 

തണുപ്പുകാലത്ത് ആസ്വദിക്കാവുന്ന ഒന്നാണ് ബദാം മില്‍ക്ക്. രുചി മാത്രമല്ല ആരോഗ്യഗുണങ്ങളിലും മുന്നിലാണ് ബദാം മില്‍ക്കിന്റെ സ്ഥാനം

സമകാലിക മലയാളം ഡെസ്ക്

ണുപ്പുകാലം തുടങ്ങിയതുകൊണ്ട് പലരും ഭക്ഷണ ശീലത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയിട്ടുണ്ട്. സ്മൂത്തിയും തണുത്ത ജ്യൂസുമൊക്കെ മാറ്റി ഹോട്ട് ചോക്ലേറ്റും മസാല ചായയുമൊക്കെ ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞുകാണും. ഇത്തരത്തില്‍ തണുപ്പുകാലത്ത് ആസ്വദിക്കാവുന്ന ഒന്നാണ് ബദാം മില്‍ക്ക്. രുചി മാത്രമല്ല ആരോഗ്യഗുണങ്ങളിലും മുന്നിലാണ് ബദാം മില്‍ക്കിന്റെ സ്ഥാനം. 

നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഏറെ അടങ്ങിയിട്ടുണ്ട് ബദാം മില്‍ക്കില്‍. തല്‍ക്ഷണം ഊര്‍ജ്ജം നല്‍കാനും ക്ഷീണമകറ്റാനും ഇത് നല്ലതാണ്. ജലദോഷം, പനി എന്നിവയടക്കം നിരവധി സീസണല്‍ രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും ബദാമില്‍ അടങ്ങിയിട്ടുണ്ട്. നിരവധി അവശ്യ പോഷകങ്ങള്‍ ശരീരത്തിന് നല്‍കി ആസ്ഥികളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്ന സൂപ്പര്‍ ഫുഡാണ് പാല്. ബദാം മില്‍ക്കില്‍ ശര്‍ക്കരയും അടങ്ങിയിട്ടുണ്ട്. ഇത് അയണും മിനറല്‍സും പ്രദാനം ചെയ്യുന്നതിനാല്‍ ഊര്‍ജ്ജം നേടാനും സമ്മര്‍ദ്ദം അകറ്റാനും സഹായിക്കും. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ചേരുവകള്‍

ഒരു ഗ്ലാസ് പാല്
കുങ്കുമപ്പൂവിന്റെ രണ്ട് നാര്
10 ബദാം പൊടിച്ചത്. 
ശര്‍ക്കര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല് തിളപ്പിച്ച് കുങ്കുമപ്പൂവ് ചേര്‍ക്കുക. പൊടിച്ച ബദാം ചേര്‍ത്ത് കുറച്ചുനേരം തിളപ്പിക്കുക. തീ കുറച്ചതിന് ശേഷം ശര്‍ക്കര ചേര്‍ക്കാം. എല്ലാം നന്നായി ചേര്‍ത്തിളക്കി ചെറുചൂടോടെ കുടിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT