Amla for hair care Pinterest
Health

മുടിക്ക് അമൃത്, നെല്ലിക്ക ഹെയർ പാക്ക് വീട്ടിൽ പരീക്ഷിക്കാം

തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിച്ച് മുടിയുടെ വളർച്ച വ‍ർധിപ്പിക്കാൻ സഹായിക്കുന്ന നെല്ലിക്ക ഹെയർ പാക്കുകൾ പരീക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മുടിയുടെ ആരോഗ്യത്തിന് അമൃതിന് തുല്യമാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ടാനിസ് എന്നിവ മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് മുടിയുടെ വേരുകൾ ശക്തിപ്പെടാനും താരൻ കുറയ്ക്കാനും മുടിയുടെ തിളക്കം വ‍ർധിപ്പിക്കാനും സഹായിക്കുന്നു. തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിച്ച് മുടിയുടെ വളർച്ച വ‍ർധിപ്പിക്കാൻ സഹായിക്കുന്ന നെല്ലിക്ക ഹെയർ പാക്കുകൾ പരീക്ഷിക്കാം.

നെല്ലിക്ക ഹെയർ പാക്ക്

2-3 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും അൽപം തെെരും യോജിപ്പിച്ച് ഒരു ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് മുടിയിലും സ്കാൽപ്പിലും നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കാഠിന്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

രണ്ട് ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും അൽപം വെള്ളവും ചേർത്ത് യോജിപ്പിക്കുക. ഇത് മുടിയിലും സ്കാപ്പിലും തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി, ഒരു ടേബിൾ സ്പൂൺ ഉലുവ‌ പൊടിയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

Amla hair packs for hair growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

കുട്ടിയുടെ സ്വകാര്യഭാഗത്ത് ചുംബിക്കുന്നത് ലൈംഗികാതിക്രമം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി

അലർജിയെ എങ്ങനെ തിരിച്ചറിയാം?, പ്രതിരോധം എപ്പോൾ?

ഉയര്‍ന്ന പലിശ, ഗ്യാരണ്ടീഡ് റിട്ടേണ്‍; മലയാളികള്‍ക്ക് അറിയാം കേരള ബാങ്കിലെ സ്ഥിര നിക്ഷേപ സ്‌കീമുകള്‍

ജോലിസ്ഥലത്തെ തര്‍ക്കം; കുവൈത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യന്‍ യുവാവ്