Biscuits with tea Pinterest
Health

ബിസ്ക്കറ്റും ചായയും.., ആരോഗ്യത്തിന് അത്ര നല്ല കോമ്പിനേഷൻ അല്ല

ചെറിയ ശീലങ്ങളാണെങ്കിലും അവ അമിതമാകുമ്പോഴാണ് പ്രശ്നമെന്ന് ഡോക്ടർ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

രാവിലെയാണെങ്കിലും വൈകുന്നേരമാണെങ്കിലും ചായയ്ക്കൊപ്പം കടിക്കാൻ ബിസ്ക്കറ്റ് ഉണ്ടെങ്കിൽ ഉഷാറായി. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇതൊരു സാധാരണ കാര്യമാണ്. എന്നാൽ നിരുപദ്രവകരമായി കണക്കാക്കപ്പെടുന്ന സ്നാക്സ് ആണെങ്കിലും ബിസ്ക്കറ്റ് ശരീരത്തിന് ചില ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ഡോ. സുമിത് ശർമ സോഷ്യൽമീഡിയയിൽ കുറിച്ചു.

ഇവ നിശബ്ദമായി നമ്മുടെ മെറ്റബോളിക് ആരോ​ഗ്യത്തെ നശിപ്പിക്കുന്നു. പലപ്പോഴും കേക്കുകളെയും സ്പ്രൈറ്റു പോലുള്ള പാനീയങ്ങളെയുമാണ് ആളുകൾ തെറ്റിദ്ധരിക്കാറ്. എന്നാൽ അതിനെക്കാൾ അപകടം ബിസ്ക്കറ്റ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതികരിക്കുന്നത് നിർത്തുമ്പോൾ, ഹോർമോൺ രക്തത്തിൽ നിന്ന് ഗ്ലൂക്കോസിനെ ഊർജ്ജത്തിനായി നിങ്ങളുടെ കോശങ്ങളിലേക്ക് കൊണ്ടുപോകുന്നു. പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് ബ്രെയ്ൻ ഫോഗ്, ക്ഷീണം, ശരീരഭാരം വർധിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുക, ഒടുവിൽ ടൈപ്പ് 2 പ്രമേഹം എന്നിവയിലേക്ക് നയിക്കും.

ചെറിയ ശീലങ്ങളാണെങ്കിലും അവ അമിതമാകുമ്പോഴാണ് പ്രശ്നമെന്ന് ഡോക്ടർ പറയുന്നു. നിങ്ങളുടെ ശരീരം എത്രത്തോളം ഗ്ലൂക്കോസ് സ്പൈക്കുകൾക്ക് വിധേയമാകുന്നുവോ, കാലക്രമേണ അത്രത്തോളം ഇൻസുലിൻ വർധിക്കും. ഇത് ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിസ്‌ക്കറ്റും മെറ്റബോളിക് ആരോ​ഗ്യവും

പഞ്ചസാര, ശുദ്ധീകരിച്ച ​ഗോതമ്പ് മാവ്, വെജിറ്റബിൾ ഓയിൽ എന്നിവയാണ് ബിസ്ക്കറ്റുകളുടെ പ്രധാന ചേരുവ. ഇത് ആരോ​ഗ്യത്തെ നേരിട്ടു ബാധിക്കുന്നതാണ്. ശുദ്ധീകരിച്ച ഗോതമ്പ് മാവ് വേഗത്തിൽ ദഹിക്കുന്നു, പഞ്ചസാര ഗ്ലൂക്കോസ് വേഗത്തിൽ പുറത്തുവിടുന്നു, ശുദ്ധീകരിച്ച വെജിറ്റബിൾ ഓയിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കും. പ്രോട്ടീൻ, നാരുകൾ എന്നിവ ഇല്ലാത്തതിനാൽ ഇൻസുലിൻ സ്‌പൈക്ക് തടയപ്പെടുന്നില്ലെന്നതും മറ്റൊരു യാഥാർഥ്യം.

ഒരു സാധാരണ ബിസ്‌ക്കറ്റിന് വൈറ്റ് ബ്രെഡിന് സമാനമായ ഗ്ലൈസെമിക് പ്രതികരണമാണുള്ളത്. ചായക്കൊപ്പം രണ്ട് ബിസ്‌ക്കറ്റുകൾ കഴിച്ചാൽ, 60-90 മിനിറ്റിന് ശേഷം ഇൻസുലിൻ വർധിക്കുകയും തുടർന്ന് ഗ്ലൂക്കോസ് കുറയുകയും 20-30 മിനിറ്റിനുള്ളിൽ ഗ്ലൂക്കോസ് വീണ്ടും വർധിക്കുകയും ചെയ്യും. ഇത് വീണ്ടും വിശപ്പ് തോന്നിക്കുകയും മറ്റൊരു ബിസ്‌ക്കറ്റ് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രശ്നം ബിസ്‌ക്കറ്റ് അല്ല, പക്ഷെ അത് ഒരു പാറ്റേൺ സൃഷ്ടിക്കുന്നു- രാവിലെ മൂന്ന് ബിസ്‌ക്കറ്റ്, ഉച്ചഭക്ഷണത്തിന് ശേഷമുള്ള ചായക്കൊപ്പം രണ്ട്, അത്താഴശേഷം കുറച്ച്, അങ്ങനെയങ്ങനെ, ഡോക്ടർ പറയുന്നു.

ബിസ്‌ക്കറ്റുകൾ പോലുള്ള അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ സംയോജനം ഡോപ്പമൈൻ ഉത്തേജിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ബിസ്ക്കറ്റിന് പകരം മൂന്നോ നാലോ കഴിക്കാൻ പ്രേരിപ്പിക്കും. അത് ക്രമേണ മെറ്റബോളിക് ആരോ​ഗ്യത്തെ നശിപ്പിക്കുന്നതിലേക്കും നയിക്കും. ഭക്ഷണരീതികൾ മെച്ചപ്പെടുത്തിയും ലഘുഭക്ഷണങ്ങളെ പുനഃക്രമീകരിച്ചും മെറ്റബോളിക് ആരോഗ്യവും ഇൻസുലിൻ പ്രതിരോധവും മെച്ചപ്പെടുത്താം. ബിസ്ക്കറ്റ് ഒഴിവാക്കി പകരം പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങളായ വേവിച്ച മുട്ട, ചീസ്, ഗ്രീക്ക് യോഗർട്ട്, അല്ലെങ്കിൽ ബദാം എന്നിവ ഉപയോഗിക്കാം.

Biscuits with Tea may harm your metabolic health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

'അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു, പ്രതിഛായ സിനിമ മാത്രമല്ല'; പ്രശംസിച്ച് ഷാജി കൈലാസ്

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

'അപ്പൂപ്പന്റെ മരണവും കണ്ടന്റാക്കും, നാണംകെട്ടവര്‍'; അധിക്ഷേപിച്ചയാള്‍ക്ക് അഹാനയുടെ മറുപടി; ഒപ്പം ചേര്‍ന്ന് ആരാധകരും

'തളർന്നിട്ടില്ല,ശക്തമായി തിരിച്ചു വരും'; ഉടൻ വിരമിക്കില്ലെന്ന് മുഹമ്മദ് ഷമി

SCROLL FOR NEXT