Body parts get hot when lie Pinterest
Health

ശരീരഭാഷയിൽ മാത്രമല്ല, കള്ളം പറഞ്ഞാൽ ചില ശരീരഭാ​ഗങ്ങൾ ചൂടാകും

കള്ളം പറയുമ്പോള്‍ മൂക്കിന്റെ ഭാഗങ്ങളില്‍ നേരിയ ചൂടും ചൊറിച്ചിലും അനുഭവപ്പെടാം.

Author : സമകാലിക മലയാളം ഡെസ്ക്

ത്ര നന്നായി കള്ളം പറഞ്ഞാലും നമ്മുടെ ശരീരം നമ്മെ ചതിക്കും. അതെ, കള്ളം അഥവാ നുണ പറയുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാം. ശരീരഭാഷ മാറുന്നതും കണ്ണുകളുടെ ചലനവും നോക്കി നുണ പറയുന്നത് കണ്ടെത്താനാകുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും.

എന്നാൽ നുണ പറയുമ്പോൾ ചില ശരീരഭാ​ഗങ്ങൾ ചൂടാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇത് ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കാരണം നുണ പറച്ചിലിനെ ശരീരം ഒരു സ്ട്രെസ് സിറ്റുവേഷനായി കണക്കാക്കുന്നു.

നുണ പറയുമ്പോൾ ചൂടാകുന്ന ശരീരഭാഗങ്ങൾ

മൂക്ക്

കള്ളം പറയുമ്പോള്‍ മൂക്കിന്റെ ഭാഗങ്ങളില്‍ നേരിയ ചൂടും ചൊറിച്ചിലും അനുഭവപ്പെടാം. pinocchio effect എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഉത്കണ്ഠയുടെ ചൂടില്‍ കഴുത്തും നെഞ്ചും

നുണ പറയുമ്പോൾ സ്വാഭാവികമായും ഉത്കണ്ഠ ഉണ്ടാകും. ഉത്കണ്ഠ മൂലമുണ്ടാകുന്ന പിരിമുറുക്കം കഴുത്തിലേക്കും നെഞ്ചിലേക്കും രക്തയോട്ടം വർധിപ്പിക്കുന്നു. ഈ ഭാഗങ്ങളിൽ ചൂട് തോന്നാം.

കൈപ്പത്തി വിയർക്കും

നുണ പറയുന്നതു മൂലം ശരീരത്തിലെ ഓട്ടോണമിക് നാഡീവ്യൂഹം കൈപ്പത്തികള്‍ കൂടുതല്‍ വിയര്‍ക്കാനിടയാക്കുന്നു. കൈപ്പത്തിയിലെ വിയര്‍പ്പിനൊപ്പം കൈകളില്‍ ചൂടും അനുഭവപ്പെടാറുണ്ട്.

വയറിലെ ഭാഗം

നുണ പറയുമ്പോൾ വയറിനുള്ളിലൊരു അസ്വസ്ഥത അനുഭവപ്പെടാം. ദഹനനാളത്തിൽ നിന്ന് രക്തത്തെ വഴിതിരിച്ച് വിടുകയും ശരീരത്തിൻ്റെ സമ്മർദ പ്രതികരണം മൂലം സംവേദനം വികസിക്കാൻ ഇടയുണ്ട്. ഇത് വയറ്റില്‍ ചൂട് അല്ലെങ്കില്‍ അസുഖകരമായ ഒരു തോന്നല്‍ അനുഭവപ്പെടുന്നതായി തോന്നാം.

കള്ളം പറയുന്നത് വലിയൊരു മാനസിക അധ്വാനമാണ്. ഈ മാനസിക അധ്വാനത്തിന്റെ അളവ് ശരീര താപനിലയില്‍ മൊത്തത്തിലുള്ള വര്‍ധനവിന് കാരണമായേക്കാം.

Body parts that get hot when you lie

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ

മാസപ്പടിക്കേസ്: ടി വീണയ്ക്ക് ഇ ഡി സമന്‍സ്, വെള്ളിയാഴ്ച ഹാജരാകണം

'ഗവണ്‍മെന്റ് ഓഫ് ഭാരത്', 'ഇന്ത്യ' ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ പരസ്യം, വീണ്ടും പേരു മാറ്റല്‍ ചര്‍ച്ച

'ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങി; പാഡ് മാറ്റാനായി ​ഗ്രൗണ്ട് വിടാൻ അംപയറോട് അനുവാദം ചോദിച്ചു; ​മത്സരം തടസപ്പെട്ടു'; സ്മൃതി മന്ധാന

ബിയറിന് എംആർപിയേക്കാൾ 10 രൂപ അധികം ഈടാക്കി; ബെവ്കോ ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

SCROLL FOR NEXT