തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ വഴികൾ 
Health

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ പ്രായത്തിന് അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്താം

പ്രായമനുസരിച്ച് ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ ആരോ​ഗ്യത്തെ സ്വാധീനിക്കും.

സമകാലിക മലയാളം ഡെസ്ക്

ശ്വാസം എടുക്കുന്നതു മുതൽ തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം എന്നിങ്ങനെ സങ്കീർണമായ ജോലികൾ വരെ നാം ചെയ്യുന്ന എല്ലാത്തിനും തലച്ചോറിന് ഉത്തരവാദിത്വമുണ്ട്. തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ നമ്മുടെ വൈജ്ഞാനിക കഴിവുകൾ വർധിപ്പിക്കാനും ഓർമ ശക്തി മെച്ചപ്പെടുത്താനും ന്യൂറോളജിക്കൽ വൈകല്യങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. ചിട്ടയായ വ്യായാമം, സമീകൃതാഹാരം തുടങ്ങിയവ തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. പ്രായമനുസരിച്ച് ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ ആരോ​ഗ്യത്തെ സ്വാധീനിക്കും.

20-കളിലും 30-കളിലും 40-കളിലും തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള 8 വഴികൾ ഇതാ...

ശാരീരികമായി സജീവമായിരിക്കുക

ശാരീരികമായി സജീവമായിരിക്കുക

20-കളില്‍: ജോഗിങ്, സൈക്ലിങ് അല്ലെങ്കിൽ ജിം വർക്കൗട്ടുകൾ പോലെയുള്ള പതിവ് വ്യായാമങ്ങളിൽ ഏർപ്പെടുക. ശാരീരികമായി സജീവമാകുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും വൈജ്ഞാനിക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

30-കളില്‍: കാർഡിയോവസ്കുലാർ, സ്ട്രെങ്ത്ത് ട്രെയിനിങ്, വഴക്കമുള്ള വ്യായാമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ശരീരികമായി സജീവമാകുക. യോഗ അല്ലെങ്കിൽ പൈലേറ്റ്സ് പോലുള്ള പ്രവർത്തനങ്ങൾ പരിഗണിക്കാവുന്നതാണ്.

40-കളില്‍: സ്ഥിരമായ ഒരു വ്യായാമ ദിനചര്യ നിലനിർത്തണം. മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുന്നതിന് സന്തുലിതാവസ്ഥയെയും ഏകോപനത്തെയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക.

സമീകൃതാഹാരം

സമീകൃതാഹാരം

20-കളില്‍: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ഉള്‍പ്പെടുത്തുക. മത്സ്യം, പരിപ്പ്, വിത്തുകൾ എന്നിവയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും.

30-കളില്‍: സമീകൃതാഹാരം നിലനിർത്തുന്നതിനൊപ്പം ബെറിപ്പഴങ്ങള്‍, ഡാർക്ക് ചോക്ലേറ്റ്, ഗ്രീൻ ടീ പോലുള്ളവ ഡയറ്റില്‍

ചേര്‍ക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും.

40-കളില്‍: സംസ്കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാരയുടെയും അമിത ഉപയോഗം ഒഴിവാക്കുക. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കുക.

മാനസികമായി സജീവമായിരിക്കുക

മാനസികമായി സജീവമായിരിക്കുക

20-കളിൽ: പുതിയ കഴിവുകൾ, ഹോബികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ തലച്ചോറിനെ കൂടുതൽ സജീവമാക്കാൻ സാധിക്കും. പുതിയ ഭാഷ, സം​ഗീതോപകരണം, നൃത്തം തുടങ്ങിയവ പഠിക്കുന്നത് പരി​ഗണിക്കുക.

30-കളിൽ: പസിലുകൾ, വായന, പ്രശ്നപരിഹാരം തുടങ്ങിയവയിലൂടെ തലച്ചോറിന്റെ പ്രവർത്തനത്തെ സജീവമാക്കുക. സംഭാഷണങ്ങളും സംവാദങ്ങളും തലച്ചോറിനെ ആരോ​ഗ്യകരമായി സജീവമാക്കാൻ സഹായിക്കും.

40-കളിൽ: പുതിയ ഹോബികൾ ഏറ്റെടുത്ത്, വർക്ക്ഷോപ്പുകളിൽ പങ്കെടുത്ത് അല്ലെങ്കിൽ തുടർ വിദ്യാഭ്യാസത്തിൽ പങ്കെടുത്ത് തലച്ചോറിനെ സജീവമാക്കാം.

സമ്മർദം നിയന്ത്രിക്കുക

സമ്മർദം നിയന്ത്രിക്കുക

20-കളിൽ: മാനസിക സമ്മർദം നിയന്ത്രിക്കുന്നതിന് മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ, ശാരീരികമായി സജീവമാവുക തുടങ്ങിയ ആരോ​ഗ്യകരമായ രീതികൾ വികസിപ്പിച്ചെടുക്കുക.

30-കളിൽ: മെഡിറ്റേഷൻ, ജേണലിം​ഗ്, പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കൽ തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ പരിശീലിക്കുക.

40-കളിൽ: സ്വയം പരിചരണത്തിന് മുൻഗണന നൽകുക. സന്തോഷവും വിശ്രമവും നൽകുന്ന ശീലങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുക. സമ്മർദം പരിധിവിട്ടാൽ വൈദ്യസഹായം തേടണം.

ഗുണനിലവാരമുള്ള ഉറക്കം

ഗുണനിലവാരമുള്ള ഉറക്കം

20- കളില്‍: ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. കൂടാതെ ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറക്കത്തിന്‍റെ സമയം ക്രമീകരിക്കുക.

30-കളില്‍: ഉറക്കത്തിന് മുന്‍പുള്ള സ്ക്രീന്‍ സമയം പരമാവധി കുറയ്ക്കുക. ഇരുണ്ടതും തണുത്തതുമായ ശാന്തമായ കിടപ്പുമുറി വിശ്രമിക്കാന്‍ തെരഞ്ഞെടുക്കുന്നത് മെച്ചപ്പെട്ട ഉറക്കം നല്‍കാന്‍ സഹായിക്കും.

40-കളില്‍: അത്താഴം ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് തന്നെ കഴിക്കുക. ശരീരം ചൂടാകുന്നത് ഒഴിവാക്കാന്‍ ഉറങ്ങുന്നതിന് അഞ്ച് ആറ് മണിക്കൂര്‍ മുന്‍പ് വ്യായാമ സമയം ക്രമീകരിക്കുക. ഉറക്ക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെ സമീപിക്കുക.

സോഷ്യലൈസ് ചെയ്യുക

സോഷ്യലൈസ് ചെയ്യുക

20-കളില്‍: ശക്തമായ സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും പരിപാലിക്കുകയും ചെയ്യുക. സാമൂഹിക പ്രവർത്തനങ്ങളിലോ ക്ലബ്ബുകളിലോ ഗ്രൂപ്പ് ഇവൻ്റുകളിലോ ഏർപ്പെടുക.

30-കളില്‍: കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധം വളർത്തുക. കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലോ സന്നദ്ധ സംഘടനകളിലോ ചേരുക.

40-കളില്‍: കമ്മ്യൂണിറ്റി പരിപാടികളിൽ പങ്കെടുത്തും സൗഹൃദങ്ങൾ നിലനിർത്തിയും പുതിയ സാമൂഹിക അവസരങ്ങൾ തേടിയും സാമൂഹികമായി സജീവമായിരിക്കുക.

ലഹരിവസ്തുക്കള്‍ ഒഴിവാക്കുക

20-കളില്‍: മദ്യപാനം പരിമിതപ്പെടുത്തുകയും മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കുകയും വേണം.

30-കളില്‍: ദോഷകരമായ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കാം. പരിസ്ഥിതി വിഷവസ്തുക്കളുമായി സമ്പർക്കം പരിമിതപ്പെടുത്തുക.

4-കളില്‍: ലഹരി ഒഴിവാക്കിയുള്ള ജീവിതശൈലിക്ക് മുൻഗണന നൽകുക.

പതിവ് ആരോഗ്യ പരിശോധനകൾ

പതിവ് ആരോഗ്യ പരിശോധനകൾ

20-കളില്‍: വര്‍ഷത്തിലൊരിക്കലെങ്കിലും ആരോഗ്യ പരിശോധന നടത്തുക. ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറുമായി കൃത്യമായ ഇടവേളയില്‍ ബന്ധപ്പെട്ട് ആരോഗ്യം നിരീക്ഷികക്ുകയും ആശങ്കകള്‍ പരിഹരിക്കുകയും വേണം.

30-കളില്‍: പതിവ് ആരോഗ്യ പരിശോധനകൾ തുടരുന്നതിനൊപ്പം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ കൃത്യമായി ചികിത്സ തേടുകയും വേണം.

40-കളില്‍: ആരോഗ്യ പരിശോധനകൾക്കും സ്ക്രീനിങ്ങുകൾക്കും മുന്‍ഗണന നല്‍കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

SCROLL FOR NEXT