അത്താഴത്തിന് ശേഷം പഴങ്ങൾ കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിശ്വാസം. മധുരം കഴിക്കാനുള്ള കൊതി തോന്നുമ്പോൾ ആരോഗ്യകരമായ ഓപ്ഷൻ എന്ന നിലയിലും രാത്രി പഴങ്ങൾ തിരഞ്ഞെടുക്കുന്നവരുണ്ട്. പോഷകഗുണങ്ങൾ ഉണ്ടെങ്കിലും പഴങ്ങൾ കഴിക്കുന്നതിന് സമയവും അത്ര തന്നെ പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
രാത്രി അത്താഴത്തിന് ശേഷം ശരീരം ഇതിനകം തന്നെ കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ദഹിപ്പിക്കുന്ന തിരക്കിലായിരിക്കും. ഈ സമയത്ത് പഴങ്ങൾ കൂടി കഴിക്കുമ്പോൾ ദഹനം വൈകിപ്പിക്കും. ഇതെ തുടർന്ന് പഴങ്ങളിലുള്ള സ്വാഭാവിക പഞ്ചസാരയും ഭക്ഷ്യനാരുകളും കുടലിൽ പുളിച്ചു തുടങ്ങാം.
ഇതാണ് ചിലരിൽ രാത്രി പഴങ്ങൾ കഴിക്കുമ്പോൾ വയറു വീർക്കൽ, ഗ്യാസ്ട്രബിൾ, അസ്വസ്ഥത, വയറുവേദന ഉണ്ടാവാനുള്ള കാരണം. ഒരുപാട് പുളിയുള്ളതും മധുരമുള്ളതുമായ പഴങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.
ഫ്രക്ടോസ് അടങ്ങിയ പഴങ്ങളാണ് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പഴങ്ങളിലും ചില പച്ചക്കറികളും സ്വാഭാവികമായി കാണപ്പെടുന്ന ഒരു തരത്തിലുള്ള പഞ്ചസാരയാണ്. ഇതിനെ ഫ്രൂട്ട് ഷുഗർ എന്നാണ് വിളിക്കുന്നത്. ആപ്പിൾ, പേരയ്ക്ക, മാങ്ങ, തണ്ണിമത്തൻ എന്നിവയിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് ശരീരത്തിന് ശരിയായി ദഹിപ്പിക്കാനാകാത്തതിനാൽ അത് കുടലിൽ കൂടുതൽ സമയം തുടരുന്നു.
തുടർന്ന് കുടലിലെ ബാക്ടീരിയകൾ ഈ പഞ്ചസാര പുളിപ്പിക്കുന്നതോടെ വയറ് വീർക്കലും ഗ്യാസും ഉണ്ടാകാം. ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും സ്ഥിരമായി അസിഡിറ്റി, ബ്ലോട്ടിങ് ഒക്കെ അലട്ടുന്നവരും രാത്രി ഭക്ഷണത്തിനു ശേഷം ഇത്തരത്തിലുള്ള പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates