deep fry Meta AI Image
Health

ചിക്കൻ ഡീപ്പ് ഫ്രൈ ചെയ്തെടുക്കാൻ പറ്റിയ എണ്ണ

സ്മോക്കിങ് പോയിൻ്റ് കൂടിയ എണ്ണകൾ പാചകത്തിന് തിരഞ്ഞെടുക്കുന്നത് ആരോ​ഗ്യത്തിന് ഒരു പരിധിവരെ കോട്ടംതട്ടാതെ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഡീപ്പ് ഫ്രൈ ചെയ്തെടുത്ത ചിക്കനും മീനുമൊക്കെ ഇഷ്ടമാണെങ്കിലും ആരോ​ഗ്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അകലം പാലിക്കും. ഇത് ശരീരത്തിലെ കൊളസ്ട്രോളും പൊണ്ണത്തടിയും വർധിക്കുമെന്നതാണ് കാരണം. എന്നാൽ മികച്ച എണ്ണയുടെ തിരഞ്ഞെടുപ്പ് ഈ പറഞ്ഞ പ്രശ്നങ്ങളെ കുറയ്ക്കും.

സ്മോക്കിങ് പോയിൻ്റ് കൂടിയ എണ്ണകൾ പാചകത്തിന് തിരഞ്ഞെടുക്കുന്നത് ആരോ​ഗ്യത്തിന് ഒരു പരിധിവരെ കോട്ടംതട്ടാതെ സഹായിക്കും. ചൂടാക്കുമ്പോൾ എത്രസമയത്തിനുള്ളലാണ് എണ്ണയിൽ നിന്ന് പുക ഉയരുന്നത് അതാണ് അവയുടെ സ്മോക്കിങ് പോയിന്റ്. ഇത് ഓരോ എണ്ണയ്ക്കും വ്യത്യസ്തമായിരിക്കും.

എണ്ണയുടെ ഉയർന്ന സ്മോക്കിങ് പോയിൻ്റ്

എണ്ണ അമിതമായി ചൂടാകുന്നതിന്റെ ലക്ഷണമാണ് പുക ഉയരുന്നത്. ഇത് എണ്ണയുടെ തന്മാത്രകൾ വിഘടിക്കാനും ദോഷകരമായ സംയുക്തങ്ങൾ പുറത്തുവിടുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന്റെ ​ഗുണനിലവാരം മോശമാക്കും. മാത്രമല്ല കുടലിന്റെ ആരോ​ഗ്യത്തിനും ഇത് പ്രശ്നമാകും.

ഉയർന്ന സ്മോക്കിങ് പോയിന്റെ ഉള്ള നാല് എണ്ണകൾ

വെളിച്ചെണ്ണ

ശുദ്ധീകരിച്ച വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഏകദേശം 400 ഡിഗ്രി വരെയാണ് ഇതിന്റെ സ്മോക്കിങ് പോയിന്റ്.

ഒലിവ് ഓയിൽ

പാചകത്തിന് ഒലിവ് ഓയിൽ ആണ് ഏറ്റവും അനുയോജ്യം. എന്നാൽ ഡീപ്പ് ഫ്രൈ ചെയ്യാൻ ഇത് ഉപയോ​ഗിക്കരുത്. ഉയർന്ന സ്മോക്കിങ് പോയിന്റെ ഉണ്ടെങ്കിലും ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

നെയ്യ് അല്ലെങ്കിൽ ക്ലാരിഫൈഡ് ബട്ടർ

നെയ്യ് അല്ലെങ്കിൽ ക്ലാരിഫൈഡ് ബട്ടറിന് ഏകദേശം 450 ഡിഗ്രി വരെ ഉയർന്ന സ്മോക്കിങ് പോയിന്റ് ഉണ്ട്.

അവോക്കാഡോ ഓയിൽ

അവോക്കാഡോ ഓയിവിനാണ് ഏറ്റവും ഉയർന്ന സ്മോക്കിങ് പോയിന്റ് ഉള്ളത്. ഏകദേശം 520 ഡി​ഗ്രി ഫാരൻഹീറ്റ് ആണ് അവോക്കാഡോ ഓയിലിന്റെ സ്മോക്കിങ് പോയിന്റ്.

deep fry tips: Healthy oils for deep frying chicken.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കും'; വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

Weekly horoscope (June 14- June 20, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ആത്മവിശ്വാസം വർധിക്കുന്ന സാഹചര്യങ്ങൾ, സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും

'ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും'

വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 64 റണ്‍സ് ജയം

SCROLL FOR NEXT