Health

സമൂസ, ഉപ്പേരി..,ഇന്ത്യക്കാരെ പ്രമേഹ രോ​ഗികളാക്കുന്ന ഭക്ഷണങ്ങളുടെ റിപ്പോർട്ടുമായി ഐസിഎംആർ

ചുവന്ന മാംസം, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പറാത്ത, സമൂസ, മധുര പലഹാരങ്ങള്‍ എന്നിവയാണ് ഉയർന്ന എജിഇ അടങ്ങിയ ഭക്ഷണങ്ങൾ.

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിൽ നിലവിൽ ഏതാണ്ട് 101 ദശലക്ഷം ആളുകൾ പ്രമേഹ രോ​ഗികളാണ്. രാജ്യത്ത് പടർന്ന പിടിക്കുന്ന പ്രമേഹ രോ​ഗത്തിന് പിന്നിൽ ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ്-പ്രൊഡക്ട്‌സ് (എജിഇ) ഭക്ഷണങ്ങളുടെ ഉപഭോ​ഗമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇന്ത്യക്കാർക്കിടയിൽ പ്രമേഹ രോ​ഗികളുടെ എണ്ണം വർധിക്കാനുള്ള മുഖ്യ കാരണം അള്‍ട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍ അടങ്ങിയ എജിഇ ഡയറ്റ് ആണ്.

കുട്ടികളും മുതിർന്നവരും ഒരു പോലെ ഇന്ന് എജിഇ ഡയറ്റിന്റെ പിടിയിലാണ്. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് ഐസിഎംആറിന് കീഴിലുള്ള മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ പറയുന്നു. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു പഠനം. ഗ്ലൈക്കേഷന്‍ പ്രക്രിയയിലൂടെ രൂപപ്പെടുന്ന ഹാനികരമായ സംയുക്തമാണ് അഡ്വാസ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ്-പ്രൊഡക്ട്‌സ്. ഇതില്‍ പ്രോട്ടീന്‍ അല്ലെങ്കില്‍ ലിപിഡുകള്‍ ഒരു തരം കാര്‍ബോഹൈഡ്രേറ്റ് ആല്‍ഡോസ് ഷുഗറുകളായി പരിഷ്‌കരിക്കപ്പെടുന്നു. ഇത് ശരീരത്തില്‍ വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദം, കോശങ്ങളില്‍ തകരാറ്, ഇന്‍സുലിന്‍ പ്രതിരോധം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം.

കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവര്‍, ഉയര്‍ന്ന എജിഇ ഡയറ്റ് പിന്തുടരുന്നവര്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് 12 ആഴ്ച നീണ്ട പഠനം നടത്തിയത്. ഇതില്‍ ഉയര്‍ന്ന എജിഇ ഡയറ്റ് പിന്തുടരുന്നവരെ സംബന്ധിച്ച് കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവരില്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുന്നതായും രക്തത്തിലെ പഞ്ചസാരയയുടെ അളവു കുറയുന്നതായും കണ്ടെത്തി.

ചുവന്ന മാംസം, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പറാത്ത, സമൂസ, മധുര പലഹാരങ്ങള്‍ എന്നിവയാണ് ഉയർന്ന എജിഇ അടങ്ങിയ ഭക്ഷണങ്ങൾ. കൂടാതെ ഫ്രൈയിങ്, റോസ്റ്റിങ്, ഗ്രില്ലിങ് തുടങ്ങിയ പാചക രീതി ഭക്ഷണത്തിന്റെ എജിഇ അളവു വര്‍ധിപ്പിക്കും. എന്നാല്‍ വേവിക്കുന്നത് എജിഇ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT