ഡൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് ഗുരുതരമായി തന്നെ തുടരുകയാണ്. മാലിന്യം നിറഞ്ഞ വിഷമയമായ പുകമറ ഡൽഹിയിലെ അന്തരീക്ഷത്തെ മൂടിയിരിക്കുന്നു. വായു ഗുണനിലവാരം നിലവാരം രൂക്ഷമായ സാഹചര്യത്തിൽ ഓഫീസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എന്ന ഓപ്‌ഷനും നൽകി. ഡൽഹിയിലെ എല്ലാ സ്‌കൂളുകൾക്കും ശൈത്യകാല അവധി നീട്ടി നൽകാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിട്ടു. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നത് വരെ ജനങ്ങൾ അധിക സമയം പുറത്തിറങ്ങരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഡൽഹിക്ക് പുറമേ മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.
മലിനീകരണം വർധിച്ച സാഹചര്യത്തിൽ പുറത്തിറങ്ങി വ്യായാമം ചെയ്യുന്നത് ശ്വാസ തടസം മുതൽ ഹൃദയാഘാതത്തിന് വരെ കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ആസ്മ തുടങ്ങി ശ്വാസകോശ സംബന്ധനമായ അസുഖങ്ങൾ ഉള്ളവർക്ക് രോഗം കൂടാനും ഇത് ഇടയാക്കും.
ഔട്ട്‌ഡോർ വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് വായു ഗുണനിലവാരം പരിശോധിച്ചിട്ട് മാത്രം പുറത്തിറങ്ങുക. ഈ സമയത്ത് പാർക്കുകൾ പോലുള്ള തുറന്ന പ്രദേശങ്ങളിൽ വ്യായാമം ചെയ്യുന്നതിലും സുരക്ഷിതം ജിം തെരഞ്ഞെടുക്കുന്നതാണ്. പ്രമേഹം, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വ്യായാമം ചെയ്യുന്നത് വളരെ പ്രധാനമാണ്.
പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാൻ പ്രഭാത നടത്തം വളരെ ഗുണം ചെയ്യും. അതേസമയം ഡൽഹി പോലുള്ള വായു മലിനീകരണം ധാരാളമുള്ള പ്രദേശങ്ങളിൽ പ്രഭാത നടത്തം ശ്വസന അവസ്ഥകളെ അവതാളത്തിലാക്കും. അലർജി, അണുബാധ എന്നിവയ്ക്ക് കാരണമാകാം. ആസ്മ, മറ്റ് ശ്വാസകോശ അസുഖങ്ങൾ ഉള്ളവർ ഈ സമയം പുറത്തിറങ്ങാതെ സൂക്ഷിക്കുന്നതാണ് നല്ലത്.
വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ആരോഗ്യ വിദഗ്ധർ പറയുന്നത്
ചെയ്യേണ്ടത്-
ചെയ്യണ്ടാത്തത്-
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates