Healthy Fats Meta AI Image
Health

കൊഴുപ്പ് പലതരമുണ്ട്, ആരോഗ്യത്തിന് നല്ലത് ഏത്?

എല്ലാത്തരം കൊഴുപ്പുകളും കാർബൺ, ഹൈഡ്രജൻ കണികകൾ കൊണ്ടാണ്.

സമകാലിക മലയാളം ഡെസ്ക്

പൊതുവെ, കൊഴുപ്പ് ഒരു പ്രശ്നക്കാരനാണെന്ന് ചിന്തിച്ചു വയ്ക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളില്‍ ഒന്നാണ് കൊഴുപ്പ്. നമ്മുടെ ദൈനംദിന ഊര്‍ജ്ജ നില നിലനിര്‍ത്താനും ശരീരത്തിൽ വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യുന്നതിനും കോശ നിർമാണത്തിനും വരെ കൊഴുപ്പ് ശരീരത്തിൽ കൂടിയേ തീരൂ. എന്നാൽ എല്ലാ തരം കൊഴുപ്പുകളും നല്ലതല്ല താനും.

കൊഴുപ്പുകളിൽ നല്ലതും ചീത്തയും എങ്ങനെ മനസിലാക്കാം

എല്ലാത്തരം കൊഴുപ്പുകളും കാർബൺ, ഹൈഡ്രജൻ കണികകൾ കൊണ്ടാണ്. എന്നാൽ അവ ഓരോന്നിന്റെയും ഘടന വ്യത്യാസപ്പെട്ടിരിക്കും. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും പോലെ അധിക കൊഴുപ്പ് ശരീരത്തിൽ സംഭരിക്കപ്പെടും. വ്യത്യസ്ത തരം കൊഴുപ്പുകളെക്കുറിച്ചും അവ ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.

കൊഴുപ്പ് പലതരം

അപൂരിത കൊഴുപ്പ് (സാച്ചുറേറ്റഡ് ഫാറ്റ്)

സസ്യാധിഷ്ഠിത ഭക്ഷണത്തിലാണ് കൂടുതലായും അപൂരിത കൊഴുപ്പുകൾ കാണുന്നത്. കൊളസ്ട്രോൾ, ശരീരവീക്കം എന്നിവ കുറയ്ക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും അപൂരിത കൊഴുപ്പ് സ​ഹായിക്കും.

മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്

മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയ കൊഴുപ്പാണ് മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. ഇവ ശരീരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മെഡിറ്ററേറിയന്‍ ഡയറ്റ് മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയതാണ്. ഒലിവ് ഓയിൽ, നിലക്കടല എണ്ണ, അവോക്കാഡോ, ബദാം, മത്തങ്ങ വിത്തുകൾ, എള്ള് എന്നിവയിൽ മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ്

പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയവയാണ് പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. സൂര്യകാന്തി, ചോളം, ഫ്ളാക്സ് വിത്തുകൾ, വാൽനട്ട് എന്നിവയിൽ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഒമേ​ഗ-3 കൊഴുപ്പ്

ഹൃദയാരോ​ഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഘടകമാണ് ഒമേ​ഗ-3 കൊഴുപ്പ്. നിരവധി ഹൃദ്രോ​ഗങ്ങളുടെയും സാധ്യത ഇത് കുറയ്ക്കും. നമ്മുടെ ശരീരം ഒമേ​ഗ-3 ഫാറ്റ് ഉൽപ്പാദിപ്പിക്കാത്തതിനാൽ ഭക്ഷണത്തിലൂടെ മാത്രമാണ് ഇവ ലഭ്യമാവുക. മത്സ്യം, വാൽനട്ട്, ചിയ വിത്തുകൾ തുടങ്ങിയവയിൽ ഒമേ​ഗ-3 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

പൂരിത കൊഴുപ്പുകൾ (സാച്ചുറേറ്റഡ് കൊഴുപ്പ്)

മൃ​ഗ ഉൽപ്പന്നങ്ങളിലാണ് കൂടുതലായും സാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ളത്. എന്നാൽ വെളിച്ചെണ്ണ പോലുള്ള സസ്യഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. സാച്ചുറേറ്റഡ് കൊഴുപ്പ് അമിതമാകുന്നത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ), അപ്പോളിപോപ്രോട്ടീൻ ബി എന്നിവ കൂട്ടാൻ കാരണമാകും. എന്നാൽ 6-7% വരെ മിതമായ രീതിയിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് പ്രശ്നമല്ല.

ട്രാൻസ് കൊഴുപ്പ്

സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് കൊഴുപ്പ് ചീത്ത കൊളസ്ട്രോൾ കൂട്ടാനും ഇത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരവീക്കം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

Different types of fats and healthy fats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT