തിരക്കുപിടിച്ച ദിവസത്തിനൊടുവിൽ പാദങ്ങൾ ചെറു ചൂടുവെള്ളത്തിൽ മുക്കിവെക്കുന്നത് ശരീരം മൊത്തത്തിൽ റിലാക്സ് ആകാനും സമ്മർദം കുറയ്ക്കാനും സഹായിക്കും. എന്നാൽ ഈ ലളിതമായ പരിശീലനത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും ഇരട്ടി ഗുണം ചെയ്യും.
നിരവധി നാഡികൾ സംഗമിക്കുന്ന ഒരു ഭാഗമാണ് നമ്മുടെ പാദങ്ങൾ. അതുകൊണ്ട് തന്നെ ശരീരത്തിന്റെ പല അവയവങ്ങളെയും ഭാഗങ്ങളെയും പാദങ്ങൾക്ക് നൽകുന്ന പരിചരണം സ്വാധീനിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഇന്തുപ്പ്
പാദങ്ങള്‍ മുക്കിവെക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഇന്തുപ്പു കൂടി ചേര്‍ക്കുന്നത് നിങ്ങളുടെ പേശികളെ വിശ്രമിക്കാനും വീക്കം കുറയ്ക്കാനും ചെറിയ വേദന ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇന്തുപ്പ് പരുക്കനായിരിക്കുന്ന ചർമത്തെ മൃദുവാക്കാനും സഹായിക്കും.
എസൻഷ്യൽ ഓയിൽ
വെള്ളത്തിൽ എസൻഷ്യൽ ഓയിൽ ചേർക്കുന്നത് അരോമാതെറാപ്പിയുടെ ഗുണങ്ങൾ നൽകും. ലാവെൻഡർ ഓയിൽ ചേർക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും അതേസമയം ടീ ട്രീ ഓയിലിൽ പാദങ്ങളുടെ ആരോഗ്യം നിലനിർത്തുന്ന ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്. പെപ്പർമിൻ്റ് ഓയിൽ ഊർജ്ജസ്വലമാക്കും.
ശരിയായ താപനില
പാദങ്ങള്‍ മുക്കിവെക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. വെള്ളത്തിന്റെ ചൂടു കൂടുന്നത് നിങ്ങളുടെ ചര്‍മത്തെ അസ്വസ്ഥമാക്കും. എന്നാല്‍ ഒരുപാട് തണുത്തു പോയാല്‍ പ്രതീക്ഷിക്കുന്ന ഫലം കിട്ടുകയുമില്ല. ഏകദേശം 37- 40 ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിക്കുന്നതാണ് ഉത്തമം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാനും പേശികൾ റിലാക്സ് ആകാനും സഹായിക്കും.
പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നതു കൊണ്ട് നിരവധിയുണ്ട് ഗുണങ്ങള്‍
പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നത് രക്തക്കുഴലുകൾ വികസിക്കാനും കാലുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. കൂടുതല്‍ നേരം ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ക്കും രക്തചംക്രമണം കുറവുള്ളവർക്കും ഇത് വളരെ ഗുണം ചെയ്യും. രക്തചംക്രമണം വർധിക്കുന്നത് പിരിമുറുക്കം ശമിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
സന്ധിവേദനയുള്ളവര്‍ക്ക് ഇങ്ങനെ പരിശീലിക്കുന്നത് ഏറെ നല്ലതാണ്. പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നത് പേശികളെയും സന്ധികളെയും അയവുള്ളതാക്കാന്‍ സഹായിക്കും.
സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കാന്‍ ഇത് വളരെയേറെ സഹായിക്കും. ലാവന്‍ഡര്‍ പോലുള്ള എസന്‍ഷ്യല്‍ എണ്ണകള്‍ ഉപയോഗിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഉറക്കത്തിന്‍റെ ഗുണനിലവാരം കൂട്ടാനും നല്ലതാണ്.
വെള്ളത്തില്‍ ഇന്തുപ്പ് ചേര്‍ക്കുന്നത് മഗ്നീഷ്യം ചര്‍മത്തിലെത്താന്‍ സഹായിക്കും. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ചൂടു വെള്ളത്തിൽ ടീ ട്രീ ഓയിൽ ഉൾപ്പെടുത്തുന്നത് രോഗാണുക്കളെയും ഫംഗസുകളെയും നീക്കം ചെയ്യാന്‍ സഹായിക്കും. കുഴിനഖം ഒഴിവാക്കാനും ഇത് നല്ലതാണ്. പാദങ്ങളുടെ വൃത്തിയും ആരോഗ്യവും നിലനിർത്താൻ ഇത് വളരെ നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates