ഹൃദയത്തിനും തലച്ചോറിനും മത്തി തന്നെ കേമന്‍ 
Health

ഹൃദയത്തിനും തലച്ചോറിനും മത്തി തന്നെ കേമന്‍, ഡയറ്റില്‍ ചേര്‍ക്കേണ്ടതിന്‍റെ പ്രധാന്യം

വൈറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

'കപ്പയ്‌ക്കൊപ്പം നല്ല കുടംപുളിയിട്ടു വെച്ച മത്തിക്കറിയും... ചിന്തിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടെല്ലേ', നമ്മൾ മലയാളികൾക്ക് കപ്പയും മത്തിയും കോംബോ ഒരു വികാരമാണ്. രുചിയിൽ മാത്രമല്ല ആരോ​ഗ്യ​ഗുണങ്ങളിലും മത്തി മുന്നിൽ തന്നെയാണ്. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിലെ ഈ പ്രമാണി 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് കൂടുതലായും കണ്ടു വരുന്നത്.

വൈറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ഇവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും മത്തി പതിവായി ഡയറ്റിൽ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിൻ ഡിയും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും ഓർമശക്തിക്കും മത്തിയിൽ അടങ്ങിയ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ചർമത്തിന്റെ ആരോ​ഗ്യത്തിനും മത്തി സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. കറിവെച്ചും വറഉത്തുമാണ് സാധാരണ മത്തി കഴിക്കുക. കൂടാതെ മത്തിയിൽ നിന്ന് മീനെണ്ണയും ഉൽപാദിപ്പിക്കുന്നുണ്ട്. വള്ളങ്ങൾ കേടുവരാതെ സൂക്ഷിക്കാനും ലിപ്സ്റ്റിക്ക്, നെയിൽ പോളിഷ്, പെയിന്റ്, ചില ആഭരണങ്ങൾ എന്നിവയുടെ നിർമാണത്തിനും മീനെണ്ണ ഉപയോഗിക്കുന്നുണ്ട്.

ജൂൺ-ജൂലൈ മാസങ്ങളാണ് മത്തിയുടെ പ്രജനന കാലം എന്ന് പറയുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഇവ മുട്ടയിടുക. ഒരു പെൺമത്തി ശരാശരി അര ലക്ഷം വരെ മുട്ടയിടാറുണ്ടത്രേ. കാലവർഷമാകുന്നതോടെ ഉൾക്കടലിൽ നിന്ന് തീരക്കടലിലേക്ക് വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

SCROLL FOR NEXT