കുടവയര്‍ കുറയ്ക്കാം 
Health

ഭക്ഷണം കഴിച്ച് വയർ കുറയ്ക്കാം!

സമകാലിക മലയാളം ഡെസ്ക്

പൊണ്ണത്തടി മാറിയാലും കുടവയൽ കുറയാൻ അൽപം പ്രയാസമാണ്. കൃത്യമായ വ്യായാമത്തിനൊപ്പം ചില പോഷകസമൃദ്ധമായ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അരവണ്ണവും കുടവയറും കുറയ്‌ക്കാൻ സഹായിക്കും.

ഏതൊക്കെയാണ് പച്ചക്കറികളാണ് ഡയറ്റിൽ ഉൽപ്പെടുത്തേണ്ടതെന്ന് നോക്കാം.

ചീര

ചീര

കലോറി കുറവും നാരുകൾ ധാരാളവും അടങ്ങിയ ചീര കുടവയർ കുറയ്ക്കാൻ സഹായിക്കും. ചീരയിൽ അടങ്ങിയ തൈലാകോയ്ഡ്സ് വിശപ്പ് 95 ശതമാനം വരെ കുറയ്ക്കുന്നുവെന്ന് ആപ്പിറ്റൈറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കറിയായും സാലഡ് ആയും ചീര ഡയറ്റിൽ ഉൾപ്പെടുത്താം. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സ്പിനാച്ച് സഹായിക്കും. കൂടാതെ ഇത് ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും.

ചുരയ്ക്ക

ചൂരയ്ക്ക

വേനൽക്കാലത്ത് ധാരാളം ഉണ്ടാകുന്ന ഒന്നാണ് ചുരയ്ക്ക. ഇതിൽ കാലറി വളരെ കുറവും ജലാംശം കൂടുതലുമാണ്. ശരീരഭാരം കുറയ്ക്കാനും വിശപ്പടക്കാനും ഇത് ഒരു മികച്ച ഭക്ഷണമാണ്. ചുരയ്ക്ക കറിയാക്കിയും ജ്യൂസ് ആക്കിയും റെയ്ത്ത ആക്കിയും കഴിക്കാം.

കോളിഫ്ലവർ

കോളിഫ്ലവര്‍

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കോളിഫ്ലവർ. ഇതിൽ കാലറി വളരെ കുറവും നാരുകൾ ധാരാളവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പടക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കോളിഫ്ലവറിൽ ഇൻഡോൾസ് എന്ന സംയുക്തങ്ങളുണ്ട്. ഇത് ഹോർമോണുകളെ നിയന്ത്രിക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കും. കോളിഫ്ലവർ പോലുള്ള ക്രൂസിഫെറസ് പച്ചക്കറികൾ കൂടുതൽ കഴിക്കുന്നത് വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

കാരറ്റ്

കാരറ്റ്

കാഴ്ചശക്തിക്കു മാത്രമല്ല അരവണ്ണം കുറയ്ക്കാനും കാരറ്റ് നല്ലതാണ്. വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കാരറ്റിൽ കാലറി കുറവും ഫൈബർ ധാരാളവും ഉണ്ട്. സാലഡിലും സൂപ്പിലും ചേർത്തും കറികൾ വച്ചും കാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പാവയ്ക്ക

പാവയ്ക്ക

പലർക്കും പാവയ്ക്കയുടെ രുചി ഇഷ്ടമല്ലെങ്കിലും പോഷകസമൃദ്ധമാണ് പാവയ്ക്ക. ഇൻസുലിന്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കുടവയർ കുറയ്ക്കാനും പാവയ്ക്ക ഒരു മികച്ച പച്ചക്കറിയാണ്. കറിയായും ജ്യൂസ് ആയും പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

സാലഡ് വെള്ളരി

സാലഡ് വെള്ളരി

സാലഡ് വെള്ളരി അഥവ കുക്കുമ്പർ ഉന്മേഷം നൽകുകയും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. ധാരാളം ജലാംശം അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇതിൽ കലോറി വളരെ കുറവാണ്. ശരീരഭാരം നിയന്ത്രിക്കാൻ കുക്കുമ്പർ ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന ബ്രൊക്കോളി പോഷകസമ്പുഷ്ടവുമാണ്. നാരുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളിയിൽ കൊഴുപ്പിനെ ഇല്ലാതാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കാൻ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT