കാലവർഷമായതോടെ മിക്ക വീടുകളിലും ചുമയും ജലദോഷവും തുടങ്ങി. തൊണ്ടയിൽ തുടങ്ങുന്ന ചെറിയ കരകരപ്പ്...ചെന്നു അവസാനിക്കുക കഠിനമായ പനിയിലും ശരീരവേദനയിലുമായിരിക്കും. ചിലരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ഈർപ്പവും തണുപ്പും നിറഞ്ഞ അന്തരീക്ഷം രോഗാണുക്കൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
നമ്മളിലേക്കെത്തുന്ന രോഗാണുക്കളെ തുരത്താനും ചെറുക്കാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയാണ് പ്രധാനം. പ്രതിരോധശേഷി കൂട്ടാൻ മഴക്കാലത്ത് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ:
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. മഴക്കാലത്ത് ജലദോഷ സാധ്യത കുറയ്ക്കാനും രോഗങ്ങൾ വിട്ടുപോകാനും സഹായിക്കും.
നമ്മുടെ നാടൻ വിഭവങ്ങളിലെ പ്രധാനിയാണ് ഇഞ്ചി. ഒരു ചേരുവ എന്നതിലുപരി ഇഞ്ചിക്ക് നമ്മുടെ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനും സാധിക്കും. ഇഞ്ചിയുടെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടവേദനയും ചുമയും കുറയ്ക്കാൻ സഹായിക്കും.
വെളുത്തുള്ളി മഴക്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയ അലിസിൻ എന്ന സംയുക്തം പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.
നമ്മുടെ നാടൻ മഞ്ഞൾ, നല്ല ഒന്നാന്തരം ഔഷധം കൂടിയാണ്. ഇതിൽ അടങ്ങിയ കുർക്കുമിൻ ആൻ്റിഓക്സിഡൻ്റ് ആയും ആൻ്റിഇൻഫ്ലമേറ്ററി ഘടകമായും പ്രവർത്തിക്കുന്നു. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ മികച്ചതാണ്.
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലിൻ്റെ ആരോഗ്യം പ്രതിരോധശേഷിയെ നേരിട്ട് സ്വാധീനിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്കും സഹായകരമാണ്. തണുപ്പ്, ചുമ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ രാത്രി സമയത്ത് തൈര് കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.
ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പോഷകങ്ങളുടെ അളവു വർധിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തും.
ബദാം, വാൽനട്ട്, കശുവണ്ടി, പിസ്ത തുടങ്ങിയവയിൽ വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മഴക്കാലത്ത് ഏറ്റവും മികച്ച ഭക്ഷണാണ് സൂപ്പ്. വെജിറ്റബിൾ സൂപ്പ്, ചിക്കൻ സൂപ്പ് എന്നില മഴക്കാലത്ത് കഴിക്കുന്നത് ശരീരത്തിൻ്റെ ചൂട് നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മഴക്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ നെല്ലിക്ക നല്ലൊരു ഓപ്ഷനാണ്. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി മെച്ചപ്പടുത്തും. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായകരമാണ്.
കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയ മസാലകൾ മഴക്കാലത്ത് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
സ്റ്റീറ്റ് ഫുഡ്.
പഴകിയ ഭക്ഷണം.
വറുത്ത ഭക്ഷണങ്ങൾ.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ.
പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates