Foreign accent syndrome Meta AI Image
Health

'പെട്ടെന്നൊരു ദിവസം പരിഷ്ക്കാരിയായോ, സംസാരം അമേരിക്കൻ ആക്സന്റിൽ', എന്താണ് ഫോറിൻ ആക്സന്റ് സിൻഡ്രോം?

തലച്ചോറിന്റെ ഇടത് ഫ്രണ്ടൽ ലോബിൽ ഒരു ക്ലോട്ടിങ് ഉള്ളതായി ബ്രെയിൻ എംആർഐ ചെയ്തപ്പോൾ മനസിലായി.

സമകാലിക മലയാളം ഡെസ്ക്

രു ദിവസം രാവിലെ ഉറക്കം ഉണരുമ്പോൾ, നിങ്ങൾ ജീവിതത്തിൽ ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഭാഷയുടെ ഉച്ചാരണ ശൈലിയിൽ (accent) സംസാരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക.. വിചിത്രം അല്ലേ..? ഒറ്റ രാത്രി കൊണ്ട് പരിഷ്ക്കാരികളായോയെന്ന് ചിലർ കളിയാക്കാം, മറ്റു ചിലർ ബാധയോ പ്രേതമോ എന്ന് പ്രസ്താവിച്ചെന്നും വരാം. എന്നാൽ ഇതൊരു അപൂർവ രോഗാവസ്ഥയാണ്. ഫോറിൻ ആക്സന്റ് സിൻഡ്രോം (FAS) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

ജീവിതത്തിൽ ഒരിക്കൽ പോലും അമേരിക്കയിൽ പോയിട്ടില്ലാത്ത 70 കാരി പെട്ടെന്ന് ഒരു ദിവസം മുതൽ അമേരിക്കൽ ഉച്ചാരണ ശൈലിയിൽ അവരുടെ ഭാഷയായ തെലു​ങ്ക് സംസാരിക്കാൻ തുടങ്ങി, മാനസിക പ്രശ്നമായിരിക്കാമെന്ന് കരുതി മകൻ അവരെ മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ അടുത്തെത്തിച്ചു. കാര്യമായ വിദ്യാഭ്യാസമോ വിദേശയാത്രയോ അവർ നടത്തിയിട്ടില്ല. അവരെ നിരീക്ഷിച്ച ശേഷം അദ്ദേഹം ആ അമ്മയെ ന്യൂറോളജിസ്റ്റിനെ കാണിക്കാൻ നിർദേശിച്ചു.

വിശദമായ പരിശോധനയ്ക്ക് ശേഷം, അവരുടെ സംസാരം അവ്യക്തമായിരുന്നുവെന്നും വാക്കുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടുന്നതായും കണ്ടെത്തി. ഭാഷ തെലുങ്ക് ആണെങ്കിലും അമേരിക്കൻ ശൈലിയിലായിരുന്നു അവരുടെ സംസാരമെന്ന് അവരെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. ഇവർക്ക് മറ്റ് ന്യൂറോളജിക്കൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും തലച്ചോറിന്റെ ഇടത് ഫ്രണ്ടൽ ലോബിൽ ഒരു ക്ലോട്ടിങ് ഉള്ളതായി ബ്രെയിൻ എംആർഐ ചെയ്തപ്പോൾ മനസിലായി. തലച്ചോറിന്റെ ഈ ഭാ​ഗമാണ് സംസാരത്തെ സ്വാധീനിക്കുന്നത്. ഇവിടുണ്ടായ പക്ഷാഘാതമാണ് അവരുടെ സംസാര ശൈലി മാറാനുള്ള കാരണമെന്ന ഡോക്ടർമാർ വിശദീകരിച്ചു. സ്പീച്ച് തെറാപ്പിയിലൂടെ ഇത് ശരിയാക്കിയെടുക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

എന്താണ് ഫോറിൻ ആക്സന്റ് സിൻഡ്രോം?

ഫോറിൻ ആക്സന്റ് സിൻഡ്രോം എന്നത് ഒരു സംസാര വൈകല്യമാണ്. വിദേശ ആക്സന്റ് എന്ന തോന്നിപ്പിക്കുന്ന രീതിയിൽ സംസാരം മാറുന്ന അവസ്ഥ. വ്യഞ്ജനാക്ഷരങ്ങളേക്കാൾ (consonants) സ്വരാക്ഷരങ്ങൾ (vowels) കൂടുതൽ ഉൾപ്പെടുന്ന വളരെ അപൂർവമായ ഒരു അവസ്ഥയാണിത്. അക്ഷരങ്ങളുടെ ശബ്ദവും സമ്മർദ്ദവും വ്യത്യാസം വരാം.

ലോകത്തിൽ തന്നെ ഏതാണ്ട് 100 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ന്യൂറോ ഇമേജ്: ക്ലിനിക്കൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ ഈ അവസ്ഥ നേരിടുന്ന നിരവധി ആളുകളുണ്ടെങ്കിലും ആരും റിപ്പോർട്ട് ചെയ്യാറില്ലെന്നും വിദ​ഗ്ധർ പറയുന്നു. 1907-ൽ ഫ്രഞ്ച് ന്യൂറോളജിസ്റ്റ് പിയറി മേരിയാണ് ഈ അവസ്ഥയെക്കുറിച്ച് ആദ്യമായി വിവരിക്കുന്നത്.

ഫോറിൻ ആക്സന്റ് സിൻഡ്രോം; കാരണങ്ങൾ

  • ഏറ്റവും സാധാരണമായ അപകട ഘടകം തലച്ചോറിന്റെ ഫ്രന്റൽ ലോബിലെ പക്ഷാഘാതമാണ്. ഇത് ഫോറിൻ ആക്സന്റ് സിൻഡ്രോം ഉണ്ടാകുന്നതിലേക്ക് നയിക്കാം.

  • മൾട്ടിപ്പിൾ സ്ക്ലിറോസിസ് അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക് ബ്രെയിൻ ട്യൂമർ പോലുള്ള അവസ്ഥകളുള്ള ആളുകളിൽ FAS ന്റെ ചില കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

  • മാനസിക അസ്വസ്ഥതകൾ മൂലവും FAS ലക്ഷണങ്ങൾ ഉണ്ടാകാം, ഇതിനെ സൈക്കോജെനിക് എന്ന് വിളിക്കുന്നു. സ്കീസോഫ്രീനിയ, ഡിസോസിയേറ്റീവ് ഡിസോർഡേഴ്സ് തുടങ്ങിയ മാനസിക വൈകല്യങ്ങളും അപകട ഘടകങ്ങളാകാം.

  • ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, ശ്രദ്ധക്കുറവ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) തുടങ്ങിയ വികസന വൈകല്യങ്ങൾ ഈ അവസ്ഥയ്ക്ക് കാരണമാകാം.

  • അക്യൂട്ട് മൈഗ്രെയ്ൻ FAS ന്റെ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാവുന്ന ചില സാഹചര്യങ്ങളുണ്ട്.

Foreign accent syndrome: A rare condition that affects speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെറുതെ എന്തിനാ പൊല്ലാപ്പ്; ഐക്യത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു: ജി സുകുമാരന്‍ നായര്‍

രഞ്ജി ട്രോഫി: മുംബൈ - ഡൽഹി പോരാട്ടത്തിന് ജയ്‌സ്വാളുൾപ്പെടെയുള്ള താരങ്ങളില്ല

ഗൂഗിൾ പെയ്ഡ് ഇന്റേൺഷിപ്പ് 2026, വിദ്യാർത്ഥികൾക്ക് അവസരം; മാർച്ച് 31 വരെ അപേക്ഷിക്കാം

ഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം; ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്

അസിഡിറ്റി പതിവാണോ? കുറയ്ക്കാൻ ചില പൊടിക്കൈകൾ

SCROLL FOR NEXT