Green tea facepack Meta AI Image
Health

ചർമത്തിന്റെ തരം അറിഞ്ഞ് ട്രീൻ ടീ ഫേയ്സ്പാക്ക് ഉപയോ​ഗിക്കാം

മഞ്ഞളും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കുമാണ് സാധാരണ ചർമമുള്ളവർക്ക് നല്ലത്.

സമകാലിക മലയാളം ഡെസ്ക്

കുടിക്കാൻ മാത്രമല്ല, ചർമസംരക്ഷണത്തിന് പുറമെ പുരട്ടാനും ​ഗ്രീൻ ടീ മികച്ചതാണ്. ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ​ഇത് നല്ലതാണ്. ഓറഞ്ചിന്റെ തൊലിയും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കും മഞ്ഞളും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കുമാണ് സാധാരണ ചർമമുള്ളവർക്ക് നല്ലത്.

ഓറഞ്ച്-​ഗ്രീൻ ടീ ഫെയ്സ്പാക്ക്

ഓറഞ്ചിൻ്റെ തൊലി പൊടിച്ചത് ഒരു സ്പൂൺ, ഗ്രീൻ ടീ ഒരു സ്പൂൺ, അര സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. കൊളീജന്റെ ഉത്പാദനം കൂട്ടാനും ചർമത്തിന് പ്രായം കുറവ് തോന്നാനും ഇത് നല്ലതാണ്.

മഞ്ഞൾ-​ഗ്രീൻ ടീ ഫെയ്സ്പാക്ക്

അരസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ കടലമാവ്, രണ്ട് സ്പൂൺ ഗ്രീൻ ടീ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. മുഖം തിളങ്ങാനും ചർമം യുവത്വമുള്ളതാക്കാനും ഇത് സഹായിക്കും.

അരിപ്പൊടിയും ഗ്രീൻ ടീയും ചേർത്തും മുൾട്ടാണി മിട്ടിയും ഗ്രീൻ ടീയും ചേർത്തുമാണ് എണ്ണ മയമുള്ള ചർമത്തിൽ ഉപയോ​ഗിക്കേണ്ടത്.

അരിപ്പൊടി-​ഗ്രീൻ ടീ

രണ്ട് സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ ഗ്രീൻ ടീ, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ കുഴമ്പുരൂപത്തിലാക്കി കൺതടങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് ചർമത്തിലെ അധിക എണ്ണമയം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ മുഖം തിളക്കമുള്ളതുമാക്കും.

മുൾട്ടാണി മിട്ടി

ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയെടുത്ത് രണ്ടോ മൂന്നോ സ്പൂൺ ഗ്രീൻ ടീയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കാൻ ഇത് സഹായിക്കും.

തേൻ-​ഗ്രീൻ ടീ

തേനും ഗ്രീൻ ടീയും ചേർത്താണ് വരണ്ട ചർമ്മമുള്ളവവർ ഉപയോ​ഗിക്കേണ്ടത്. രണ്ട് സ്പൂൺ ശുദ്ധമായ തേനും ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക.

Green Tea Face packs to include in your summer skin care routine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടം വീടുകളുടെ താക്കോല്‍ദാനം 25ന്; 178 കുടുംബങ്ങളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും

ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം; നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ജഡ്ജി

രാത്രി ഉഷ്ണം സഹിക്കാൻ വയ്യ! ചില പൊടിക്കൈകൾ

ബദിയടുക്കയിലെ ക്രിക്കറ്റ് ​ഗ്രൗണ്ട് പൊതു ആവശ്യം, പൊളിക്കരുത്; സർക്കാർ ഗൗരവത്തിലെടുക്കണം; ഹൈക്കോടതി

നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡയസ്‌നോണ്‍

SCROLL FOR NEXT