Man drinking tea, Gut health Meta AI Image
Health

'രാവിലെ ചായ കുടിച്ചാലേ ടോയ്ലറ്റിൽ പോകാൻ ഒരു സുഖമുള്ളൂ'; അത്ര ആരോ​ഗ്യകരമല്ല, കുടലിനെ ശീലിപ്പിക്കേണ്ട ചില കാര്യങ്ങൾ

രാവിലെ എഴുന്നേറ്റ് അരമണിക്കൂറിനകമോ അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിന് ശേഷമോ ടോയ്ലറ്റില്‍ പോകുന്നതാണ് നല്ലത്.

സമകാലിക മലയാളം ഡെസ്ക്

രാവിലെ ഒരു ചായ കുടിച്ചാലേ ടോയ്‌ലറ്റില്‍ പോകാനാകൂ എന്ന ശീലമുള്ളവരാണോ? പൊതുവെ ഇത് അത്ര ഉപദ്രവകരമല്ലെന്ന് തോന്നിയാലും ക്രമേണ ഇത് നിങ്ങളുടെ ദഹവവ്യവസ്ഥയെ ബാധിക്കാം. ചായയിലും കാപ്പിയിലുമൊക്കെ കഫീന്‍ അടങ്ങിയിട്ടുണ്ട്.

കഫീന്‍ കുടലിന്റെ ചുരുങ്ങല്‍ വര്‍ധിപ്പിക്കുന്ന ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. ഇത് കുടലിലൂടെ മലം വേഗത്തില്‍ പുറത്തുപോകാന്‍ സഹായിക്കും. അതുകൊണ്ടാണ് പലര്‍ക്കും കാപ്പി അല്ലെങ്കില്‍ ചായ കുടിച്ച പിന്നാലെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുന്നത്. എന്നാല്‍ മലവിസര്‍ജ്ജനത്തിന് ദിവസവും കഫീന്‍ അടങ്ങിയ പാനീയങ്ങളെ ആശ്രയിക്കുന്നത് ദഹനവ്യവസ്ഥയുടെ താളം തന്നെ താറുമാറാക്കും.

ഇത് കഫീന്‍ ഇല്ലാതെ മലവിസര്‍ജ്ജനം സ്വാഭാവികമായി നടത്താന്‍ പ്രയാസപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും. അമിതമായി കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം ഉണ്ടാക്കും. കൂടാതെ അസിഡിറ്റിലും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. ഇതെല്ലാം ദഹനത്തെ മോശമാക്കുന്നതാണ്.

ടോയ്‌ലറ്റില്‍ പോകേണ്ട സമയം

രാവിലെ എഴുന്നേറ്റ് അരമണിക്കൂറിനകമോ അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിന് ശേഷമോ ടോയ്ലറ്റില്‍ പോകുന്നതാണ് നല്ലത്. ഈ സമയത്ത് ഒരാളുടെ ഗ്യാസ്ട്രോസെറിക് റിഫ്ലക്‌സ് ഏറ്റവും ആക്ടിവ് ആയിരിക്കും. ഭക്ഷണം കഴിച്ച ശേഷവും ഉറങ്ങിയെണീറ്റതിനു ശേഷവും സ്വാഭാവികമായും തോന്നൽ വരും.

ശരീരത്തെ ഒരു ദിനചര്യ കൃത്യമായി പിന്തുടർന്ന് പരിശീലിപ്പിച്ചാൽ ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ അവഗണിക്കുന്നതും വൈകിപ്പിക്കുന്നതും മലബന്ധത്തിനും ക്രമം തെറ്റിയ കുടലിന്റെ ശീലങ്ങൾക്കും കാരണമാകും.

സ്വഭാവികമായി ടോയ്ലറ്റില്‍ പോകുന്നതിന് ആരോഗ്യകരമായ ചില കാര്യങ്ങള്‍ ശീലിക്കാം.

  • ചെറുചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ദഹനത്തിന് മികച്ചതാണ്.

  • പഴങ്ങൾ, പച്ചക്കറികൾ, ഓട്സ്, മുഴുധാന്യങ്ങൾ പോലെ നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം.

  • ശാരീരികമായ ആക്‌ടീവ് ആയി ഇരിക്കാം, ദിവസവും വ്യായാമം ചെയ്യുക.

  • സമ്മർദം നിയന്ത്രിക്കാം.

  • എല്ലാ ദിവസവും രാവിലെ ഒരേ സമയത്ത് ടോയ്‌ലറ്റിൽ പോകാം.

  • ഉദരത്തിലെ ആരോഗ്യകരമായ ബാക്‌ടീരിയകൾക്കായി തൈര്, യോഗർട്ട് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Gut Health tips: Caffeine reliance solutions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

'തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്'

'പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്'; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

SCROLL FOR NEXT