പ്രതീകാത്മക ചിത്രം 
Health

പ്രായം റിവേഴ്സ് ​ഗിയറിലാക്കണോ? വർഷങ്ങൾ പിന്നോട്ടടിക്കാൻ കെമിക്കൽ കോക്ടെയ്ൽ കണ്ടെത്തി ഗവേഷകർ 

പ്രായം നിരവധി വർഷങ്ങൾ പിന്നോട്ടടിക്കാൻ ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് സാധിച്ചെന്നാണ് ഗവേഷകർ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കോശങ്ങളുടെ പ്രായം കുറച്ച് അവയെ യുവത്വമുള്ളതാക്കാൻ സഹായിക്കുന്ന കെമിക്കൽ കോക്ടെയ്ൽ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ​ഗവേഷകർ. മനുഷ്യരുടെയും എലികളുടെയും ചർമ കോശങ്ങളുടെ പ്രായം നിരവധി വർഷങ്ങൾ പിന്നോട്ടടിക്കാൻ ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് സാധിച്ചെന്നാണ് ഹാർവഡിലെ ഗവേഷകർ പറയുന്നത്.   

മൂന്ന് വർഷത്തെ പഠനത്തിലൂടെയാണ് ​ഗവേഷകർ പ്രായത്തെ എതിർദിശയിൽ കൊണ്ടുപോകാൻ സാധിക്കുന്ന കണികകൾ കണ്ടെത്തിയത്. ജീൻ തെറാപ്പിയിലൂടെയും എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ചും പ്രായം പിന്നിലേക്ക് കൊണ്ടു പോകാമെന്ന് ഇവർ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവൻ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് പുതിയ പഠന ഫലങ്ങളിൽ പറയുന്നത്. 

ഒപ്റ്റിക് നാഡിയിലും തലച്ചോറിലെ കോശസംയുക്തത്തിലും വൃക്കയിലെയും പേശികളിലെയും കോശങ്ങളിലും പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് ലഭിച്ചതെന്ന് ​ഗവേഷകർ പറയുന്നു. എലികളിലും കുരങ്ങുകളിലും കാഴ്ച ശക്തി വർധിപ്പിക്കാനും ജീവിതദൈർഘ്യം നീട്ടാനും ഇതുവഴി സാധിച്ചു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഈ രാസസംയുക്തങ്ങൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 പ്ലസ് ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്; കനത്ത ചൂടും തുടരും

SCROLL FOR NEXT