Walking in the morning, Health habits Meta AI Image
Health

തടി കുറയ്ക്കാന്‍ പട്ടിണി കിടക്കണോ? 2026ൽ കൂടെക്കൂട്ടേണ്ട 2025-ലെ സ്മാർട്ട് ട്രെൻഡുകൾ

2025-നോട് ബൈ ബൈ പറയുമ്പോൾ 2026-ൽ കൂടെകൂട്ടേണ്ട ചില ശീലങ്ങളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

2025 പലർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കാം. എന്നാൽ ആരോ​ഗ്യക്കാര്യത്തിൽ ചില കാഴ്ചപ്പാടുകൾ അപ്പാടെ പൊളിച്ചെഴുതിയ വർഷം കൂടിയായിരുന്നു ഇത്. കഠിനമായ ഫിറ്റ്നസ് ട്രെൻഡുകളിൽ കാര്യമില്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞ്, ഭക്ഷണത്തെയും വ്യായാമത്തെയും അവനവന്റെ ആരോഗ്യത്തിന് വേണ്ടി കസ്റ്റമൈസ് ചെയ്യാൻ കൂടുതൽ പേരും പരിശ്രമിച്ചു. 2025-നോട് ബൈ ബൈ പറയുമ്പോൾ 2026-ൽ കൂടെകൂട്ടേണ്ട ചില ശീലങ്ങളുണ്ട്.

നമുക്ക് നടന്നാലോ!

Walking for heart health

നടത്തം ഒരു വ്യായാമമെന്ന നിലയില്‍ കൂടുതല്‍ പ്രചാരം കിട്ടിയ വര്‍ഷമായിരുന്നു 2025. ദിവസവുമുള്ള നടത്തം ഒരു ബാക്കപ്പ് പ്ലാൻ എന്ന രീതിയിൽ അല്ലാതെ ഒരു യഥാർത്ഥ വ്യായാമമായി ആളുകള്‍ കണ്ടുതുടങ്ങി. നടത്തം ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യത്തിന് വരെ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള മിതമായ നടത്തം ദഹനത്തെയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കും.

കഠിനമായ ജിം സെഷനുകളെക്കാൾ 20-30 മിനിറ്റ് നടത്തം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി. നടത്തത്തിന് ഉപകരണങ്ങളുടെയോ ചെലവിന്റെയോ ആവശ്യമില്ലാത്തതിനാൽ ആളുകൾക്ക് നിലനിർത്താവുന്ന ഏറ്റവും മികച്ച വ്യായാമമായി മാറി നടത്തം.

തടി കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട

Weight loss tips

അമിതവണ്ണം കുറയ്ക്കാന്‍ ആളുകള്‍ പട്ടിണി കിടക്കുന്ന ശീലം ആരോഗ്യകരമല്ല, ആരോഗ്യകരമായ ഡയറ്റിലൂടെ ഭാരം കുറയ്ക്കാമെന്നും ആളുകള്‍ തിരിച്ചറിഞ്ഞു. പ്രോട്ടീൻ, നാരുകൾ, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം ഭക്ഷണആസക്തി കുറയ്ക്കാനും സംതൃപ്തി നൽകാനും സഹായിക്കുമെന്ന ബോധ്യം ഇപ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തി.

ഭക്ഷണത്തിന്റെ ലുക്കിലല്ല, മറിച്ച് അത് എങ്ങനെ അനുഭവപ്പെടുന്നുവെന്നതിലാണ് കാര്യം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും അതിലൂടെ ഹോർമോണുകളെയും ഹൃദയാരോ​ഗ്യത്തെയും ദീർഘകാല ഊർജ്ജത്തെയും പിന്തുണയ്ക്കാനും സഹായിക്കും.

ലുക്ക്സ് മെച്ചപ്പെടുത്താന്‍ അല്ല സ്ട്രെങ്ത്ത് ട്രെയ്നിങ്

Strength Training

സ്ട്രെങ്ത്ത് ട്രെയ്നിങ് ശരീരാകൃതി നിലനിർത്താൻ വേണ്ടിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നവര്‍ നിരവധിയാണ്. എന്നാല്‍ സ്ട്രെങ്ത്ത് പരിശീലനം ശരീരം കൂടുതല്‍ ബലമുള്ളത് ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സന്ധികളുടെയും എല്ലുകളുടെയും പോസ്ചറുകൾ നിലനിർത്താനും സ്ട്രെങ്ത്ത് പരിശീലനം ഫലപ്രദമാണ്.

സ്ക്വാറ്റുകൾ, റോകൾ, കാരി എന്നിവ പോലുള്ള ലളിതമായ വ്യായാമങ്ങൾ ആളുകളെ ദൈനംദിന ജീവിതത്തിൽ നന്നായി ഇരിക്കാനും നിൽക്കാനും ബലമുള്ളവരാക്കാനും സഹായിക്കും. ഈ ശീലം പരിക്കുകളും നടുവേദനയും കുറയ്ക്കുന്നതായി ആളുകള്‍ തിരിച്ചറിഞ്ഞു.

വിശ്രമം ആഢംബരമല്ല

Resting in a gym

വിശ്രമം അനിവാര്യമാണെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വീണ്ടെടുക്കലിനായുള്ള വിശ്രമം പരാജയമോ മടിയോ ആയി കാണേണ്ടതില്ല. അതും ഫിറ്റ്നസിന്റെ ഭാ​ഗമാണെന്ന് ആളുകൾ അം​ഗീകരിച്ചു. പലരും കഠിനമായ വ്യായാമങ്ങൾക്ക് പകരം, വഴക്കമുള്ള ദിനചര്യകൾ പിന്തുടർന്നു. ഇത് പരിക്കുകൾ കുറയ്ക്കാനും ശരീരത്തിൽ ഊർജ്ജം നിലനിർത്താനും സഹായിച്ചു.

മാനസികാരോഗ്യം മുഖ്യം

Journaling

2025-ൽ മാനസികാരോഗ്യ സംരക്ഷണം കൂടുതൽ ശാന്തവും പ്രായോഗികവുമായി. തെറാപ്പി ടോക്ക് മാത്രം ഉപയോഗിക്കുന്നതിനു പകരം, ആളുകൾ മൂഡ് ട്രാക്കിങ്, ജേണലിങ്, നെഗറ്റീവ് വാർത്തകൾ പരിമിതപ്പെടുത്തുക തുടങ്ങിയവ ദൈനംദിന ശീലങ്ങളുടെ ഭാഗമായി. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കാനും കൂടുതല്‍ പ്രൊഡക്ടീവ് ആകാനും ആളുകളെ സഹായിച്ചു.

സപ്ലിമെന്‍റുകള്‍ കുറച്ചു, ഭക്ഷണം കഴിക്കാന്‍ തുടങ്ങി

Healthy food habits

അനാവശ്യമായ സപ്ലിമെന്റുകൾ കുറയ്ക്കുക എന്നതായിരുന്നു 2025ലെ മറ്റൊരു സ്മാർട്ട് ട്രെൻഡ്. ഉറക്കം, സൂര്യപ്രകാശം, ജലാംശം, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ശീലം ആശയക്കുഴപ്പവും ഉത്കണ്ഠയും കുറച്ചു.

Health habits people swore by in 2025: What’s worth keeping in 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡിൽ അവസരം; ഗ്രാജുവേറ്റ്, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ വിഭാഗത്തിൽ ഒഴിവ്, അരലക്ഷം വരെ ശമ്പളം

വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നമാണോ? ഈ കിടിലൻ ഡ്രിങ്ക് ട്രൈ ചെയ്യൂ

വളച്ചാക്കില്‍ 150 കിലോ അമോണിയം നൈട്രേറ്റ്; വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

ശരീരത്തിൽ സോഡിയം പെട്ടെന്ന് കുറഞ്ഞാൽ എന്തു ചെയ്യണം, എന്താണ് ഹൈപോനട്രീമിയ?

SCROLL FOR NEXT