Water Pexels
Health

വെള്ളം കുടിക്കാൻ മറന്നോ! കണക്ക് ഒപ്പിക്കാൻ ഒറ്റയടിക്ക് കുടിക്കരുത്

രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം.

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യം സംരക്ഷിക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. കുറഞ്ഞാൽ ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ജലാംശം നിലനിർത്തുന്നതിന് ദിവസവും മതിയായ അളവിൽ വെള്ളവും ജലാംശം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

എട്ട് മുതൽ11 ​ഗ്ലാസ് വരെ വെള്ളം ദിവസവും കുടിക്കണമെന്നാണ് ആരോ​ഗ്യ വി​ദ​ഗധർ ചൂണ്ടിക്കാണിക്കുന്നത്. അഥവാ വെള്ളം കുടിക്കാൻ മറന്നു പോയാൽ ഒറ്റയടിക്ക് അഞ്ച് ആറും ​ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. ഒരു ദിവസം മുഴുവനും ഇടയ്ക്കിടെ കുറേശ്ശേയായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.

വ്യായാമത്തിനു ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കിയാൽ വെള്ളം കുടിക്കാൻ മറന്നു പോകില്ല. പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.

Health Benefits of drinking water.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്തിമ കണക്ക് ഇനിയും ആയില്ല, പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ പോളിങ് 79.63%: രത്തന്‍ ഖേല്‍ക്കര്‍

ഹോമില്‍ ജയം തേടി ഹൈദരാബാദ്; ടോസ് രാജസ്ഥാന്, ആദ്യം പന്തെറിയും

എൽബിഎസ്സിൽ 26 തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ, പത്ത്, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡ​ഗൗട്ടിലെ ഫോൺ ഉപയോഗം; റോമി ബിന്ദർക്ക് കുരുക്ക് മുറുകുന്നു,വിശദീകരണം തേടി ബിസിസിഐ

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ്; പത്തൊന്‍പതുകാരനെതിരെ കേസ്

SCROLL FOR NEXT