നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയാം 
Health

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസമെന്ത്? എങ്ങനെ തിരിച്ചറിയാം

പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണ്

സമകാലിക മലയാളം ഡെസ്ക്

നെഞ്ചെരിച്ചിലും ഹൃദയാഘാതവും ഏതാണ്ട് ഒരുപോലെ വേദനയുണ്ടാക്കുന്നതിനാല്‍ പലര്‍ക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കാറുണ്ട്. ഇത് ചികിത്സ വൈകിപ്പിക്കുന്നതിനോ അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിനോ കാരണമാകുന്നു. വയറില്‍ നിന്ന്‌ അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച്‌ കയറി വരുന്ന ആസിഡ്‌ റീഫ്‌ളക്‌സ്‌ കാരണമുണ്ടാകുന്നതാണ് നെഞ്ചെരിച്ചില്‍. സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. ഇത് കിടക്കുമ്പോഴോ കുനിയുമ്പോഴോ തീവ്രമാകാം.

എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തവിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട്‌ നിന്നു പോകുന്ന സാഹചര്യമാണ്‌ ഹൃദയാഘാതം. ഈ സമയം നെഞ്ചിലോ കൈകളിലോ സമ്മർദം, മുറുക്കം, വേദന അല്ലെങ്കിൽ ഞെരുക്കം എന്നിവ അനുഭവപ്പെടാം. ചിലരില്‍ ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, തലകറക്കം എന്നിവയും ഉണ്ടാകാം. ഹൃദയാഘാതം ഏത് പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണ്. സമയം തെറ്റിയ ഭക്ഷണം കഴിപ്പ്‌, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ആസിഡ്‌ റീഫ്ലക്‌സിലേക്ക്‌ നയിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ്‌ റീഫ്ലക്സ് കുറയ്‌ക്കും.

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ചില വഴികൾ

  • പൊസിഷൻ മാറുന്നത് നെഞ്ചെരിച്ചിൽ ഒഴിവാക്കും.

  • അൻ്റാസിഡുകൾ നെഞ്ചെരിച്ചിൽ വേഗത്തിൽ മെച്ചപ്പെടുത്തും.

  • ഹൃദയാഘാത സമയത്ത് സ്ത്രീകൾക്ക് ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടാം. പ്രായമായ ആളുകൾക്ക് തളർച്ച, ശ്വാസംമുട്ടൽ, വിയപ്പ് എന്നിവ അനുഭവപ്പെടാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT