Heart Healthy Diet Meta AI Image
Health

ഹൃ​ദ്രോ​ഗ സാധ്യത ഇരട്ടിക്കിരട്ടിയായി, ഹാർട്ട് ഹെൽത്തി ഡയറ്റ് എങ്ങനെ ഉണ്ടാക്കാം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കാനുള്ള കാരണമായി ഹൃദയ സംബന്ധമായ രോഗങ്ങൾ വർധിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരക്കുപിടിച്ച ലോകത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ ആരോഗ്യത്തെ ചില്ലറയൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഹൃദ്രോഗ സാധ്യത മുൻപുണ്ടായിരുന്നതിനെക്കാൾ സാധാരണമായി. ഇന്ന് ചെറുപ്പക്കാർ ഉൾപ്പെടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കാനുള്ള കാരണമായി ഹൃദയ സംബന്ധമായ രോഗങ്ങൾ വർധിച്ചു. ഇതിൻ്റെ പ്രധാന കാരണം ഭക്ഷണശീലത്തിൽ ഉണ്ടായ മാറ്റമാണ്.

ഭക്ഷണമാണ് മരുന്ന്

ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഒഴിവാക്കാനും സാധിക്കും. ചില ഭക്ഷണങ്ങൾക്ക് ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും പ്ലാക്ക് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും സാധിക്കും.

ഹൃദയത്തിന് ബെസ്റ്റ് സസ്യാഹാരം

പഴങ്ങളിലും പച്ചക്കറികളിലും മുഴുവൻ ധാന്യങ്ങളിലും അടങ്ങിയ നാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. മെഡിറ്ററേനിയന്‍ ഡയറ്റ് പോലെ സസ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഡയറ്റ് രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

സാച്ചുറേറ്റഡ്, ട്രാന്‍സ് ഫാറ്റുകള്‍ ഒഴിവാക്കുക

റെഡ് മീറ്റ്, ബട്ടര്‍, ചീസ്, പ്രോസസ് ചെയ്ത സ്‌നാക്‌സ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ സാച്ചുറേറ്റഡ് അല്ലെങ്കില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയതാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുന്നതാണ്. പകരം ഡയറ്റിൽ നട്‌സ്, വിത്തികള്‍, അവോക്കാഡോ, ഒലീവ് ഓയില്‍ എന്നിവ ചേഞക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് ലഭ്യമാകാൻ സഹായിക്കും.

ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം മുഴുവന്‍ ധാന്യങ്ങള്‍

മൈദ പോലുള്ള ശുദ്ധീകരിച്ച മാവ് ഉപയോഗിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്കൊപ്പം ഹൃദയാരോഗ്യത്തെയും കാലക്രമേണ തകിടം മറിക്കാം. എന്നാൽ ഓട്‌സ്, ബ്രൗണ്‍ റൈസ്, ക്വിനോവ, ഗോതമ്പ് പോലുള്ളതില്‍ നാരുകള്‍ ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ദഹനത്തെയും മികച്ചതാക്കും.

ഉപ്പും പഞ്ചസാരയും കുറയ്ക്കുക

ഉപ്പും പഞ്ചസാരയുടെയും ഉപയോഗം പരിമിതമാക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനുള്ള സാധ്യത ഇരട്ടിയാക്കും. അമിതമായാല്ർ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും വര്‍ധിപ്പിക്കാം. ഇത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാം.

ഡയറ്റില്‍ സൂപ്പര്‍ ഫുഡുകള്‍ വേണം

ഇലക്കറികള്‍, ബെറിപ്പഴങ്ങള്‍, മത്സ്യം, വെളുത്തുള്ളി, ഗ്രീന്‍ ടീ പോലുള്ളത് ഡയറ്റില്‍ ചേര്‍ക്കുന്നത് ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ അടങ്ങിയ പോഷകങ്ങള്‍ രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരവീക്കം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സഹായിക്കും.

ചുരുക്കം പറഞ്ഞാല്‍ അനാരോഗ്യകരമായ കൊഴുപ്പും, ഉപ്പും പഞ്ചസാരയും പരിമിധിപ്പെടുത്തിക്കൊണ്ടും മുഴുവന്‍ ധാന്യങ്ങളും പ്രകൃതിദത്ത വിഭവങ്ങളും ചേരുന്നതാണ് ഹാർട്ട് ഹെൽത്തി ഡയറ്റ്. ആരോഗ്യകരമായ ഡയറ്റ് ശ്രദ്ധാപൂര്‍വം പിന്തുടരുന്നത് നിങ്ങളുടെ ഹൃദയത്തിൻ്റെ ആയുസ് കൂട്ടാനും ഹൃദ്രോഗങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ സഹായിക്കുകയും ചെയ്യും.

Heart Healthy Diet: Expert says that a healthy diet can control and reverse heart dieases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT