എപ്പോഴെങ്കിലുമൊക്കെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ഭക്ഷണം കഴിച്ച ശേഷം, പ്ലേറ്റുകള്‍ ഒതുക്കി വച്ച് വെയ്റ്ററുമാർക്ക് പണി എളുപ്പമാക്കുന്ന ഒരു സുഹൃത്തു എല്ലാവരുടെയും കൂട്ടത്തിലുമുണ്ടാകും. വളരെ നിസാരമെന്ന് തോന്നിയാലും മനഃപൂര്‍വം അല്ലാത്ത ആളുകളുടെ ഇത്തരം കുഞ്ഞു കുഞ്ഞു പെമാറ്റങ്ങൾ അവരുടെ വ്യക്തിത്വത്തിലേക്കുള്ള വാതിലുകളാണെന്ന് മനഃശാസ്ത്രത്തിൽ പറയുന്നു.
ആളുകൾ പറയുന്നതെന്തോ അത് മാത്രമാണ് അവരുടെ സ്വഭാവം എന്ന് തെറ്റിദ്ധരിക്കരുത്, ദൈനംദിന ജീവിതത്തിലെ ഇത്തരം ചെറിയ പെരുമാറ്റങ്ങൾ പോലും നമ്മുടെ വ്യക്തിത്വത്തെ വിളിച്ചുപറയുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകൾ ഒതുക്കിവയ്ക്കുന്നത് വെറും മര്യാദയുടെ ഭാഗമല്ലേ എന്ന് ചിന്തിക്കാൻ വരട്ടേ.., മനഃശാസ്ത്രത്തിൽ ഇത് സഹാനുഭൂതിയുടെയോ നിസ്വാര്‍ത്ഥതയുടെയോ അല്ലെങ്കില്‍ സോഷ്യല്‍ ആങ്‌സൈറ്റിയുടെയോ ലക്ഷണമാണെന്ന് വിദഗ്ധർ വിശദീകരിക്കുന്നു.
പ്രതിഫലം പ്രതീക്ഷിക്കാതെ നാം മറ്റുള്ളവരെ സ്വമേധയാ സഹായിക്കുമ്പോൾ, അത് സാമൂഹിക സ്വഭാവത്തെ സൂചിപ്പിക്കുന്നു. അത്തരം പെരുമാറ്റങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതും വിനയം, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ ഗുണങ്ങളുടെ ലക്ഷണവുമാണ്. ഇത് ഒരുപക്ഷെ ഒരാളുടെ സംസാരത്തിൽ നിന്ന് വ്യക്തമാകണമെന്നില്ല. ഇത്തരം ചെറിയ പെരുമാറ്റത്തിലൂടെയാണ് അത് വ്യക്തമാക്കുന്നത്. ഈ ശീലങ്ങൾ ആദ്യകാല പരിശീലനത്തിൽ നിന്നോ കഠിനാധ്വാനത്തിനുള്ള ആത്മാർത്ഥമായ അംഗീകാരത്തിൽ നിന്നോ ഉടലെടുത്തതായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
എന്നാൽ ചിലപ്പോൾ ഈ പെരുമാറ്റം വ്യക്തിപരമായ അസ്വസ്ഥത കാരണവും സംഭവിക്കാം. ചില ആളുകൾ മറ്റുള്ളവരെ സഹായിക്കാനുള്ള ഉദ്ദേശ്യമില്ലാതെ, അക്ഷമ, മാനസിക പിരിമുറുക്കം കാരണം മേശ പെട്ടെന്ന് വൃത്തിയാക്കാനുള്ള പ്രവണത കാണിക്കാം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ശക്തമായ ആവശ്യത്തിൽ നിന്നോ വിമർശന ഭയത്തിൽ നിന്നോ ഉത്കണ്ഠ കാരണമോ ചിലർക്ക് ഈ പ്രേരണ ഉണ്ടാകാം.
അപ്ലൈഡ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ടീം ഉല്‍പ്പാദനക്ഷമതയും ഐക്യവും വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. കൂടുതല്‍ സഹകരണ അംഗങ്ങളുള്ള ടീമുകള്‍ ഉല്‍പാദനക്ഷമതയില്‍ 16 ശതമാനം നേട്ടവും ആന്തരിക ടീം വര്‍ക്കില്‍ 12 ശതമാനം വര്‍ധനവും നേടിയതായി ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates