Lip Dryness Meta AI Image
Health

ചുണ്ടു വരണ്ടു പൊട്ടുന്നുണ്ടോ? നാവ് കൊണ്ട് നനയ്ക്കരുത്, പൊടിക്കൈകള്‍

നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് ചുണ്ടുകള്‍ വരണ്ടു പോകാൻ കാരണമാകും.

സമകാലിക മലയാളം ഡെസ്ക്

ണുപ്പു തുടങ്ങിയാൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വരണ്ട ചുണ്ടുകൾ. ചുണ്ടിലെ ചർമം വളരെ നേർത്തതായതു കൊണ്ടും ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാലും ഈർപ്പം നിലനിർത്താൻ കഴിയില്ല. ചുണ്ടു വരണ്ടു പൊട്ടുമ്പോൾ എല്ലാവരും ചെയ്യുന്ന ഒരു അബദ്ധം ചുണ്ട് നാവ് കൊണ്ട് ഇടയ്ക്കിടെ നനയ്ക്കുന്നതാണ്. ഇത് ചുണ്ടുകൾ കൂടുതൽ ഉണങ്ങാനും സ്ഥിതി വഷളാകാനും കാരണമാകും.

നമ്മുടെ ചര്‍മത്തിന്‍റെ പിഎച്ച് ലെവല്‍ 4.5 ആണ്. അതേസമയം ഉമിനീരിന്റെ പിഎച്ച് ലെവല്‍ എട്ടിന് മുകളിലാണ്. അതിനാൽ നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് ചുണ്ടുകള്‍ വരണ്ടു പോകാൻ കാരണമാകും. ചുണ്ടിലെ നനവ് നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിപൊടിക്കൈകൾ നോക്കിയാലോ.

വെളിച്ചെണ്ണ

ചുണ്ടുകളിലെ ഈര്‍പ്പം നിലനിർത്താൻ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ചുണ്ടുകളില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കി, ചുണ്ടുകളിൽ തൊലി പൊളിഞ്ഞിരിക്കുന്ന അവസ്ഥയും ഒഴിവാക്കും. ദിവസത്തിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്.

വെള്ളരിക്കാനീര്

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും നല്ലതാണ് വെള്ളരിക്കാനീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിനു നിറം നൽകാനും വരൾച്ച തടയാനും സഹായിക്കും.

നെയ്യ്

ചുണ്ടിലെ വരൾച്ച മാറ്റാൻ ഉപയോ​ഗിക്കാവുന്ന മറ്റൊന്നാണ് നെയ്യ്. രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാൻ സഹായിക്കും.

റോസ് വാട്ടർ

വരണ്ട ചർമം ഒഴിവാക്കാൻ ദിവസവും റോസ് വാട്ടർ ഉപയോ​ഗിക്കാം. ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ഇരട്ടിഫലം നൽകും. ഇത് ദിവസവും രണ്ടു നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ മികച്ചതാണ്.

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

  • രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും.

  • രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും.

Home remedy for reduesing Lip Dryness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള സിഐമാര്‍; ശബരിമല അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഡി സതീശന്‍

പുഴയില്‍ കുളിക്കാനിറങ്ങി, അമ്മയും മകനും മുങ്ങി മരിച്ചു

ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി

സ്വര്‍ണവില മൂന്നാം തവണയും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 960 രൂപ

അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

SCROLL FOR NEXT