Janvi Kapoor Instagram
Health

ജാന്‍വി കപൂര്‍ ഭക്ഷണം കഴിക്കുന്നതു പോലെ കഴിക്കാം, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താം

അമിതമായി ഭക്ഷണം കഴിക്കുന്നതാണ് ശരീരഭാരം കൂടാനുള്ള പ്രധാന കാരണം.

സമകാലിക മലയാളം ഡെസ്ക്

മിതഭാരം കുറയ്ക്കാന്‍ കഠിന ഡയറ്റിങ്ങും വ്യായാമങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും മടുപ്പ് കാരണം ഇവ പാതി വഴിക്ക് ഉപേക്ഷിക്കുന്നത് പതിവാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതാണ് ശരീരഭാരം കൂടാനുള്ള പ്രധാന കാരണം. അതി ഒഴിവാക്കാനുള്ള മാര്‍ഗം വളരെ സിംപിളാണ്, ഭക്ഷണം നന്നായി ചവച്ചു കഴിക്കുക.

'പരം സുന്ദരി' എന്ന ചിത്രത്തിന്‍റെ പ്രോമോഷന് വന്നപ്പോള്‍ നടി ജാന്‍വി കപൂര്‍ വഴിയോരത്തെ ലഘു ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. അവര്‍ വളരെ ചെറിയ അളവിലാണ് ഭക്ഷണം കഴിക്കുന്നത്. അതും നന്നായി ചവച്ച് ആസ്വദിച്ചാണ് ഭക്ഷണം കഴിക്കുന്നതെന്നും കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. പാല്‍ മാണിക്കം പറയുന്നു.

ഇത്തരത്തില്‍ ഭക്ഷണം നന്നായി ചവച്ച് ആസ്വദിച്ചു കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

32 തവണ ചവയ്ക്കണം

നമ്മുടെ ദഹന പ്രക്രിയ ആരംഭിക്കുന്നത് വായില്‍ നിന്നാണ്. ഭക്ഷണം നന്നായി ചവച്ചു കഴിക്കുന്നത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കും. ഓരോ പിടി ഭക്ഷണവും വായില്‍ വെച്ച് 32 തവണ ചവയ്ക്കണം. 32 എന്ന സംഖ്യയ്ക്ക് പിന്നിലെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

നമുക്ക് 32 പല്ലുകൾ ഉണ്ടെന്ന ആശയത്തിൽ നിന്നാണ് ഇത് വരുന്നത്. പതുക്കെ ഭക്ഷണം കഴിക്കുമ്പോള്‍, കുടലും തലച്ചോറും വാഗസ് നാഡി വഴി നന്നായി ആശയവിനിമയം നടത്താൻ തുടങ്ങുന്നു. ഈ നാഡി 'എനിക്ക് വയറു നിറഞ്ഞിരിക്കുന്നു', 'ഞാൻ ശാന്തനാണ്' തുടങ്ങിയ സന്ദേശങ്ങൾ അയയ്ക്കുന്നു.

ഈ ആശയവിനിമയം കൃത്യമാകുന്നതോടെ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാവുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണം നന്നായി ദഹിക്കാനും സഹായിക്കുന്നു. നന്നായി ചവയ്ക്കുന്നത് നിങ്ങളുടെ വിശപ്പ് ഹോർമോണുകളെയും സ്വാധീനിക്കും. ഇത് ലെപ്റ്റിൻ പോലുള്ള സംതൃപ്തി ഹോർമോണുകളെ വർധിപ്പിക്കുകയും ഗ്രെലിൻ പോലുള്ള വിശപ്പ് ഹോർമോണുകളെ കുറയ്ക്കുകയും ചെയ്യുന്നു, ഇത് ആസക്തിയും ഭക്ഷണത്തിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

15-15-15 നിയമം

എന്നാല്‍ 32 തവണ ചവയ്ക്കുന്ന എന്ന രീതി പ്രായോഗികമല്ലാത്തവര്‍ക്ക് പിന്തുടരാവുന്ന മറ്റൊരു മാര്‍ഗമാണ് 15-15-15 നിയമം. ഒരു പിടി ഭക്ഷണം വായിലിടുക, 15 സെക്കന്‍റ് ചവയ്ക്കുക. 15 സെക്കൻഡ് താൽക്കാലികമായി നിർത്തുക, വീണ്ടും ഇത് ആവര്‍ത്തിക്കാം.

ഭക്ഷണം കഴിക്കാൻ കുറഞ്ഞത് 15 മിനിറ്റ് വിനിയോഗിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ പോലുള്ളവ മാറ്റി വയ്ക്കാം. തിരക്കു കൂട്ടി കഴിക്കുന്ന രീതിയും ഒഴിവാക്കാം.

ശ്രദ്ധയോടെ ചവയ്ക്കുന്നത് പരിശീലിക്കുന്നതിലൂടെ ആർക്കും ദഹനം മെച്ചപ്പെടുത്താനും, അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും, കൂടുതൽ ഭക്ഷണം ആസ്വദിക്കാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു.

how ‘Janhvi Kapoor’s eating hack’ can help you lose weight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

'കടുത്ത ജോലി സമ്മര്‍ദം'; ഗുജറാത്തില്‍ ബിഎല്‍ഒ ഹൃദയാഘാതം മൂലം മരിച്ചു; പരാതിയുമായി കുടുംബം

ഒരാള്‍ വോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് എത്ര രൂപ? കണക്കുകള്‍ അറിയാം

നടൻ തിലകന്റെ മകനും ഭാര്യയും മത്സരരം​ഗത്ത്; ബിജെപി സ്ഥാനാർത്ഥികൾ

SCROLL FOR NEXT