Heart Health Meta AI Image
Health

പരിധി കഴിഞ്ഞാൽ താങ്ങില്ല, ഹൃദയത്തെ ബാധിക്കുന്ന വ്യായാമങ്ങൾ

ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങള്‍ ചെയ്താൽ മതി.

സമകാലിക മലയാളം ഡെസ്ക്

രുപത്തിനാല് മണിക്കൂറും വിശ്രമമില്ലാതെ നമ്മൾക്ക് വേണ്ടി പണിയെടുന്ന അവയവമാണ് ഹൃദയം. ആ ഹൃദയത്തെ സംരക്ഷിച്ചു കൊണ്ടുപോവുക എന്ന ഉത്തരവാദിത്വം നമ്മൾക്കുണ്ട്. എന്നാൽ ആ ഉത്തരവാദിത്വം പലപ്പോഴും ഹൃദയത്തിന് അധിക സമ്മർദമാണ് ഉണ്ടാക്കുന്നത്. നല്ല ആരോ​ഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ കഠിനമായി വ്യായാമം ചെയ്യുന്നത് തിരിച്ചടിയാകും, അത് ഏറ്റവും ആദ്യവും പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്.

ഹൃദയത്തിന് വ്യായാമം എത്രവരെ ആകാം

വ്യായാമം ആവശ്യമാണെന്ന തോന്നലിൽ രാവിലെയും വൈകുന്നേരവും ജിമ്മിൽ നടുവൊടിയുന്നതു വരെ കഠിനമായ വ്യായാമം അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തിന് പണിയാകും. എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം. അതായത്, ഹൃദയത്തിന് വേണ്ടി ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങള്‍ ചെയ്താൽ മതിയാകുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ നിർദേശം. ആഴ്ചയിൽ അഞ്ച് ദിവസം ഇത് തുടരാം. അതായത് ആഴ്ചയില്‍ 2.5 മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവയ്ക്കണം.

മാരത്തോണ്‍ ഓടുമ്പോൾ ശ്രദ്ധിക്കണം

അധികമായാൽ അമൃതവും വിഷമാണെന്നാണെല്ലോ, വ്യായാമത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാരത്തോണ്‍ അല്ലെങ്കില്‍ ട്രയാത്ത്‌ലോണുകള്‍ പോലുള്ള തീവ്രത കൂടിയ എന്‍ഡുറന്‍സ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിൽ സൂക്ഷ്മ പരിക്കുകൾ ഉണ്ടാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വ്യായാമം കൂടുതൽ ആരോ​ഗ്യം‌

എന്നാൽ അങ്ങനെയല്ല, വ്യായാമത്തിന് ആരോ​ഗ്യകരമായ പരിധി കണ്ടെത്താൻ പ്രയാസമാണ്. എന്നാല്‍ ആഴ്ചയില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ മിതമായ വ്യായാമം ചെയ്യുന്നതു കൊണ്ട് ഹൃദയത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല. മാത്രമല്ല, വര്‍ഷങ്ങളായി ദിവസവും 75 മിനിറ്റലധികം കഠിനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികളില്‍ (വേഗത്തിലുള്ള ഓട്ടം, സൈക്ലിങ്, നീന്തല്‍) കൊറോണറി ധമനികളില്‍ കാല്‍സ്യത്തിന്റെ അളവു കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

HEART HEALTH: How much exercise is too much for your heart?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിക്കൂ...', പരസ്യ സംവാദത്തിനുള്ള കോൺ​ഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

രണ്ട് മക്കളേയും പ്ലാന്‍ ചെയ്ത് ഒരേസമയം ലോഞ്ച് ചെയ്തതാണോ എന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ട്; സംഭവിച്ചത് എന്തെന്ന് ഇന്ദ്രജിത്ത്

'പള്‍സര്‍ സുനിയുടെ ക്രൂര പ്രവൃത്തികള്‍', വീഡിയോ കാണാൻ ക്ഷണിച്ച് ദിലീപ്; പൊലീസിനെ ആക്രമിക്കാനും പദ്ധതിയിട്ടു

സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ പദ്ധതിയുണ്ടോ?, സ്വര്‍ണ ഇടിഎഫുമായുള്ള വ്യത്യാസമെന്ത്?, നേട്ടം ഇങ്ങനെ

രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാനുള്ള റെസിപ്പി

SCROLL FOR NEXT