ഫയല്‍ ചിത്രം 
Health

രോ​ഗലക്ഷണങ്ങൾ പോലും അറിയാതെ പോകും; പൊണ്ണത്തടി ചെന്നെത്തുന്നത് ഹൃദ്രോ​ഗത്തിലേക്ക്!  

18നും 25നും ഇടയിൽ പ്രായമുള്ളവരിലടക്കം ഇത്തരം പ്രശ്നങ്ങൾ സംഭിവിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മിതവണ്ണവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാണ് ബോഡി മാസ് ഇൻഡക്സ് അഥവാ ബിഎംഐ. ഒരാൾക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള അളവുകോലായാണ് ഇത് ഉപയോ​ഗിക്കുന്നത്. ബിഎംഐ കൂടുമ്പോഴാണ് പൊണ്ണത്തടി എന്ന അവസ്ഥയിലെത്തുന്നത്. 

പൊണ്ണത്തടി ഒരു രോഗമാണ്

പൊണ്ണത്തടി എന്നത് തന്നെ ഒരു രോഗമാണ്. കൂടാതെ ഹൃദയം-കരൾ, വൃക്ക സന്ധികൾ, നാഡീവ്യൂഹം എന്നിവയിലെ അനുബന്ധ പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകും.

ഹൃദയ ധമനികളിലാണ് ആദ്യത്തെ ക്ഷതം സംഭവിക്കുന്നത്. ഇവിടെ ഫാറ്റി സ്ട്രീക്കുകൾ രൂപപ്പെടുകയും രക്തധമനികൾ ചുരുങ്ങുന്ന ആതറോസ്‌ക്ലറോസിസ് എന്ന രോഗത്തിനും കാരണമാകും. 18നും 25നും ഇടയിൽ പ്രായമുള്ളവരിലടക്കം ഇത്തരം പ്രശ്നങ്ങൾ സംഭിവിക്കും. 

രോ​ഗലക്ഷണങ്ങൾ അറിയാതെപോകും

കൊളസ്ട്രോൾ, ഫാറ്റി ആസിഡുകൾ, അമിത ട്രൈഗ്ലിസറൈഡുകൾ എന്നിവ ഹൈപ്പർടെൻഷൻ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഉദാസീനമായ ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണം. ബ്ലോക്ക് കാരണമോ രക്താതിമർദ്ദം മൂലമോ ഹൃദയസ്തംഭനം ഉണ്ടാകാം. കൂടാതെ, പൊണ്ണത്തടിയുള്ളവരിൽ ഇൻസുലിൻ പ്രതിരോധം സാധാരണമാണ്. പ്രമേഹവുമായി ബന്ധപ്പെട്ട ന്യൂറോപ്പതി വേദന അനുഭവപ്പെടുന്നത് കുറയ്ക്കുമെന്നതിനാൽ രോ​ഗലക്ഷണങ്ങൾ അറിയാതെപോകാനും ഇടയുണ്ട്. പല പ്രമേഹരോ​ഗികൾക്കും സൈലന്റ് ഹാർട്ട് അറ്റാക്ക് ഉണ്ടാകാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്