Makhana, snacking Pexels
Health

കുറ്റബോധമില്ലാതെ സ്നാക്സ് കഴിക്കാം, തിരഞ്ഞെടുപ്പിലാണ് കാര്യം

പ്രധാന ഭക്ഷണങ്ങൾക്കിടയിൽ കഴിക്കുന്ന ലഘുവായ ഭക്ഷണമാണ് സ്നാക്സ്.

സമകാലിക മലയാളം ഡെസ്ക്

ഘുഭക്ഷണം അല്ലെങ്കിൽ സ്നാക്കിങ് എന്നൊക്കെ കേൾക്കുമ്പോൾ ചിപ്സ്, ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഭക്ഷണങ്ങൾ ആണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് ഒട്ടും ആരോ​ഗ്യകരമായ ചോയിസ് അല്ല. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭാ​ഗമാണ് ലഘുഭക്ഷണം.

ഇത് ഊർജ്ജം നൽകുന്നതും പോഷകസമൃദ്ധവുമായിരിക്കണം. 2016-ൽ എൽസെവിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഊർജ്ജ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് ഭാഗവും ലഘുഭക്ഷണങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.

സ്നാക്കിങ്ങിന്റെ ഈ നെ​ഗറ്റീവ് ഇമേജ് മാറ്റാൻ ലഘുഭക്ഷണത്തെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണെന്ന് റായ്പൂരിൽ നിന്നുള്ള കാൻസർ സർജനായ ഡോ. ജയേഷ് ശർമ പറയുന്നു.

എന്താണ് ലഘുഭക്ഷണം

പ്രധാന ഭക്ഷണങ്ങൾക്കിടയിൽ കഴിക്കുന്ന ലഘുവായ ഭക്ഷണമാണ് സ്നാക്സ്. ചെറിയ അളവിൽ കഴിക്കുന്ന ഇവ ഊർജ്ജം നൽകുന്നവയാണ്. ആരോ​ഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ സ്ഥിരമായ ഊർജ്ജം ആവശ്യമാണെന്ന് ഓർമിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും വേ​ഗത്തിൽ വിശക്കാൻ കാരണമാകുകയും ചെയ്യുന്നു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണം പൂർണമായും ഒഴിവാക്കണം. അത് ഒരിക്കലും ആരോ​ഗ്യകരമായ ഒരു ചോയിസ് അല്ല. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ വേണം തിരഞ്ഞെടുക്കാൻ.

ആരോഗ്യകരവും രുചികരവുമായ ചില ലഘുഭക്ഷണങ്ങൾ

  • വറുത്ത മഖാന

  • ശർക്കര ചേർത്ത കടല (ചാന)

  • സ്പ്രൗട്ട്സ് സാലഡ്

  • റൊട്ടി റോൾ

How snacking can be part of a healthy diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ, സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം?

തിരുവല്ല സ്പായിലെ ബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ, ഷിംജിത മുസ്തഫ പുറത്തേക്ക് ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇഷ്ടപ്പെട്ട മീന്‍ കിട്ടാതെ പിണറായി വിജയന്‍ ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയോ?; വിശദീകരണവുമായി ആനത്തലവട്ടം ആനന്ദന്റെ മകന്‍, പറഞ്ഞതില്‍ ഉറച്ച് സി ദിവാകരന്‍

മദ്യപിക്കുന്നതിനിടെ തർക്കം; മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളിയെ കുത്തികൊലപ്പെടുത്തി

കൊച്ചി ബിനാലെ കലാകാരിക്ക് നേരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശി ഒളിവില്‍

SCROLL FOR NEXT