ചോറ് ഉണ്ടാക്കുമ്പോൾ വെന്തു കുഴഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ? എന്നാൽ ഇനി ടെൻഷൻ വേണ്ട. ചോറ് വേവിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ പരാതി ഒഴിവാക്കാം. അരിയിലുള്ള അധിക സ്റ്റാർച്ച് ആണ് ചോറ് ഒട്ടിപ്പിടിക്കാനുള്ള പ്രധാന കാരണം. അതുകൊണ്ട് അരി കഴുകി വെള്ളം തെളിയുന്നതു വരെ വൃത്തിയാക്കുക.
അരി വേവിക്കുന്നതിന് മുമ്പ് 15-20 മിനിറ്റ് വെള്ളത്തിൽ കുതിർക്കുന്നത് അരി ഒരേ പോലെ വേവാൻ സഹായിക്കും. എന്നാൽ കൂടുതൽ സമയം കുതിർത്തു വയ്ക്കരുത്. അത് അരി പൊട്ടിപ്പോകാൻ കാരണമാകും.
പ്രഷർ കുക്കറിലാണ് ചോറ് വേവിക്കുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമായിരിക്കണം. സാധാരണയായി ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്നതാണ് കണക്ക്. വാർത്തെടുക്കുന്ന രീതിയാണെങ്കിൽ ധാരാളം വെള്ളം ഉപയോഗിക്കാം, പക്ഷേ അരി പാകമായാൽ ഉടൻ തന്നെ വാർത്തുകളയാം.

ചോറ് വെന്തു തുടങ്ങുമ്പോൾ ഇടയ്ക്കിടെ പരിശോധിക്കുക. ഒരു അരിമണി എടുത്ത് വിരലുകൾക്കിടയിൽ വെച്ച് അമർത്തുമ്പോൾ അത് മൃദുവായി ഉടയുന്നുണ്ടെങ്കിൽ പാകമായി എന്ന് അർത്ഥം. അമിതമായി വേവുന്നതിന് മുമ്പ് തന്നെ തീ അണയ്ക്കുകയും വെള്ളം വാർത്തുകളയുകയും വേണം.
ചോറ് വാർത്തെടുത്ത ശേഷം പാത്രം അല്പനേരം തുറന്നു വെക്കുന്നത് ആവി പുറത്തുപോകാനും ചോറ് കൂടുതൽ വേവാതിരിക്കാനും സഹായിക്കും. ചൂടാറിയ ശേഷം മാത്രം ചോറ് ഇളക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates