Twins Pexels
Health

ഇരട്ടക്കുട്ടികളാണോ? ഇരട്ടി കെയർ വേണം, വെല്ലുവിളികളെ എങ്ങനെ നേരിടാം

ഇരട്ടക്കുട്ടികളാകുമ്പോള്‍ ഇതിലും ഉയര്‍ന്ന കലോറി ഉപഭോഗം ആവശ്യമാണ്.

സമകാലിക മലയാളം ഡെസ്ക്

വീട്ടിൽ ഇരട്ടക്കുട്ടികളുള്ള മിക്കവാറും രക്ഷിതാക്കളുടെ പാടും പ്രയാസവും പുറത്തു നിൽക്കുന്നവർക്ക് ഒരു സർക്കസ് കാണുന്നപോലെയാണ്. ഇരട്ടക്കുട്ടികളാകുമ്പോള്‍ രാത്രി മുഴുവന്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്നതിലൂടെ ഉണ്ടാകുന്ന ക്ഷീണത്തെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളാണ് അമ്മമാര്‍ കൂടുതലായും അഭിമിഖീകരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അമ്മമാര്‍ക്ക് പോഷകങ്ങള്‍ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

സാധാരണയായി, കാല്‍സ്യം അടങ്ങിയതും പോഷകപ്രദവുമായ ഭക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും പതിവില്‍ നിന്ന് 500 കലോറി അധികമായി കഴിക്കാനുമാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇരട്ടക്കുട്ടികളാകുമ്പോള്‍ ഇതിലും ഉയര്‍ന്ന കലോറി ഉപഭോഗം ആവശ്യമാണ്.

ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന ചുറ്റുപാടുകളില്‍ നിന്നും പങ്കാളിയില്‍ നിന്നും മാനസികവും ശാരീരികവുമായ പിന്തുണ വേണ്ടതും അനിവാര്യമാണ്. രണ്ട് കുട്ടികള്‍ക്കും മുലയൂട്ടുമ്പോള്‍ സാധാരണയേക്കാള്‍ ഇരട്ടിസമയം ഇതിനായി ചിലവഴിക്കേണ്ടിവരും അതുകൊണ്ട് അമ്മയ്ക്ക് നടുവേദന അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇത് മറികടക്കാന്‍ ഫീഡിംഗ് തലയിണകള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കാല്‍സ്യം സപ്ലിമെന്റുകളും എടുക്കുന്നത് നല്ലതാണ്.

ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുകളെ എങ്ങനെ പരിചരിക്കണമെന്ന കാര്യങ്ങള്‍ ചിന്തിച്ചുതുടങ്ങണം. പുസ്തകങ്ങളില്‍ നിന്ന് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നേടാം. മാനസികമായി തയ്യാറെടുക്കുകയാണ് ഏറ്റവും പ്രധാനം. മുലയൂട്ടല്‍ ഒരു നല്ല യാത്രയാണോ, സന്തോഷകരമായ യാത്രയാണോ എന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

അമ്മമാര്‍ക്ക് ചില ടിപ്‌സ്

  • ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വൃത്തിയാക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് കഴിഞ്ഞാല്‍ അമ്മമാരുടെ സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ഭക്ഷണം, വിശ്രമം എന്നിവയും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

  • ഫിഡിംഗ് തലയിണ അനിവാര്യമാണ്. ഇത് കുറച്ച് ചിലവേറിയതായി തോന്നുമെങ്കിലും മുലയൂട്ടുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒന്നായതിനാല്‍ വാങ്ങാന്‍ മടിക്കരുത്.

  • ഇരട്ടക്കുട്ടികളാകുമ്പോള്‍ അവര്‍ക്ക് എപ്പോള്‍ പാല്‍ കൊടുത്തു എത്രനേരം കൊടുത്തു തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചാര്‍ട്ട് തയ്യാറാക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞുങ്ങള്‍ക്ക് ഒരേപാലെ അമ്മയുടെ പാല്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കും.

  • അമ്മയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നന്നായി വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പാല്‍ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

  • മാതൃത്വം സമ്മര്‍ദ്ദം നിറഞ്ഞ കാലഘട്ടമാണ്. ഈ സമയം നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും വളരെ പ്രധാനമാണ്. മുലയൂട്ടുക, ഡയപ്പര്‍ മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ചെയ്ത് ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങളായിരിക്കും പോസ്റ്റ്പാര്‍ട്ടം ദിനങ്ങള്‍. ഈ സമയത്ത് ശരാരശി ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയൊക്കെയാണ് അമ്മമാര്‍ക്ക് ഉറങ്ങാനാകുക. അതുകൊണ്ട് മറ്റെന്തെങ്കിലും വിനോദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്.

How to Handle Twins at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് വന്‍ റോഡ് ഷോ; വികസന ബ്ലൂപ്രിന്റ് കൈമാറും

'ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല'; ബസില്‍ സ്റ്റിക്കര്‍

'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

SCROLL FOR NEXT