Potatos Meta AI Image
Health

ഉരുളക്കിഴങ്ങിൽ വ്യാജനോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

രാസവസ്തുക്കൾ കലർത്തി വിപണിയിലെത്തുന്ന ഉരുളക്കിഴങ്ങുകൾ ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും

സമകാലിക മലയാളം ഡെസ്ക്

രുളക്കിഴങ്ങിലും വ്യാജനോ? കേട്ടാൽ ആരുമൊന്ന് അമ്പരക്കും. ഉരുളക്കിഴങ്ങ് റെസിപ്പികൾ സമയ ലാഭവും ചെലവു കുറവുമാണെന്നതിനാൽ സാധാരണക്കാരുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ഇവ.

രാസവസ്തുക്കൾ കലർത്തി വിപണിയിലെത്തുന്ന ഉരുളക്കിഴങ്ങുകൾ ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും. ഇവയെ തിരിച്ചറിയാൻ ചില ട്രിക്കുകളുണ്ട്.

ഗന്ധം

മണ്ണിൻ്റെ മണമായിരിക്കും യഥാർഥ ഉരുളക്കിഴങ്ങിന്. രാസവസ്തുക്കളുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

നിറം

ഉരുളക്കിഴങ്ങ് മുറിച്ച് നോക്കിയാല്‍ അത് യഥാര്‍ഥമാണോ എന്ന് കണ്ടെത്താന്‍ കഴിയും. യഥാര്‍ഥ ഉരുഴക്കിഴങ്ങിന് അകത്തും പുറത്തും ഒരേ നിറമായിരിക്കും. വ്യാജ ഉരുളക്കിഴങ്ങിന് അസ്വഭാവികമായ നിറമുണ്ടാകാം.

റബ്ബ് -ഓഫ് ടെസ്റ്റ്

കടയിൽ നിന്ന് വാങ്ങുന്ന ഉരുളക്കിഴങ്ങ് കൈകൊണ്ട് പുറമെ ഒന്ന് തടവുക. നിറം എളുപ്പത്തിൽ മാറുന്നുണ്ടെങ്കിൽ അത് കൃത്രിമമാണ്. യഥാര്‍ഥ ഉരുളക്കിഴങ്ങിന്റെ തൊലിയുടെ നിറം സ്ഥിരമായിരിക്കും.

ജല പരിശോധന

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് ഇടാം. യഥാര്‍ഥ ഉരുളക്കിഴങ്ങ് ഭാരമുള്ളതും വെള്ളത്തില്‍ മുങ്ങി പോകുന്നതും ആയിരിക്കും. അതേ സമയം വ്യാജ ഉരുളക്കിഴങ്ങ് പലപ്പോഴും വെള്ളത്തില്‍ പൊങ്ങികിടക്കും.

തൊലിയും ഘടനയും പരിശോധിക്കല്‍

ഉരുളക്കിഴങ്ങിൻ്റെ തൊലികളയുമ്പോൾ വ്യാജന് മിനുസമാര്‍ന്നതും കട്ടിയുളളതുമായ തൊലിയായിരിക്കും ഉണ്ടാവുക. ഇത് വളരെ എളുപ്പത്തില്‍ അടര്‍ന്ന് പോകും.

How to identify Fake Potatos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

ഞാനിവിടെ മന്ത്രിയെ കാത്തു നില്‍ക്കുകയായിരുന്നു, അപ്പോഴാണ് ആക്രമണം, സമരക്കാര്‍ മന്ത്രിയുടെ കഴുത്തിനു പിടിച്ചു തള്ളി: സ്പീക്കര്‍ ഷംസീര്‍

ദീർഘനേരം നിൽക്കുമ്പോഴും നടക്കുമ്പോഴും വേദന, എന്താണ് ഫ്ലാറ്റ് ഫീറ്റ്?

'ഇനിയും ഒരുപാട് പാട്ടുകൾ പൂർത്തിയാക്കാനുണ്ട്, എത്ര തവണ ആളുകളോട് ഇങ്ങനെ വിശദീകരിക്കാനാകും'; മൗനം വെടിഞ്ഞ് അർജിത്

'ചിരിപ്പിക്കാൻ വേണ്ടി മനഃപൂർവം ഒന്നും ചെയ്തിട്ടില്ല, 'സ്പാ' ക്ലൈമാക്സ് അങ്ങനെ ചെയ്തത് അതുകൊണ്ടാണ്'; എബ്രിഡ് ഷൈൻ- അഭിമുഖം

SCROLL FOR NEXT