Knee Pain in youth Pinterest
Health

ചെറുപ്പക്കാർക്കിടയിലെ അസ്ഥി വേദന, വില്ലൻ വേയ്റ്റ് ലോസ് ഡയറ്റ്?

സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന ഇടങ്ങളിൽ പോലും വിറ്റാമിൻ ഡിയുടെ അഭാവം ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ പഠനം വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോൾ എല്ലുകൾ ദുർബലമാകുന്നത് സ്വാഭാവികമാണ് എന്നാൽ, മുപ്പതുകളുടെ മധ്യത്തിൽ തന്നെ എല്ലുകളുടെ ബലം കുറയുന്ന അവസ്ഥ ഇന്ന് സാധാരമായിരിക്കുകയാണ്. വ്യായാമമില്ലായ്മ, വർധിച്ച സ്ക്രീൻ ടൈം, ക്രമം തെറ്റിയ ഭക്ഷണശീലങ്ങൾ, സൂര്യപ്രകാശം ഏൽക്കാതിരിക്കൽ തുടങ്ങിയ ശീലങ്ങൾ എല്ലുകളെ ദുർബലപ്പെടുത്താം. പ്രായത്തെക്കാൾ ജീവിതശൈലിയാണ് എല്ലുകളുടെ അനാരോ​ഗ്യത്തിന് കാരണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എല്ലുകൾ ജീവനുള്ള കലകകളാണ്. ഇവയുടെ നിർമാണത്തിന് ഏറ്റവും പ്രധാനം കാത്സ്യമാണ്. കാത്സ്യം ഇല്ലാതാകുമ്പോൾ എല്ലുകളുടെ സാന്ദ്രതയും സാവധാനം നഷ്ടപ്പെടാൻ തുടങ്ങുന്നു. എന്നാൽ കാത്സ്യം മാത്രമായി എത്തിയാൽ ശരീരത്തിന് അത് ആ​ഗിരണം ചെയ്യാൻ സാധിക്കില്ല. സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിറ്റാമിൻ ഡി ശരീരത്തിൽ കാത്സ്യത്തിൻ്റെ ആ​ഗിരണം സാധ്യമാക്കും. ചെറുപ്പക്കാർക്കിടയിൽ വിറ്റാമിൻ ഡിയുടെ അഭാവം വ‍ർധിച്ചത് എല്ലുകൾ ദുർബലപ്പെടാൻ കാരണമായിട്ടുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന ഇടങ്ങളിൽ പോലും വിറ്റാമിൻ ഡിയുടെ അഭാവം ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ പഠനം വ്യക്തമാക്കുന്നു. മറ്റൊരു പ്രധാന ഘടകം വ്യായാമമില്ലായ്മയാണ്. ഡസ്ക്ക് ജോലികൾ തിര‍‍‍ഞ്ഞെടുക്കുന്ന ചെറുപ്പക്കാർക്ക് നടുവേദന, കാൽമുട്ട് വേദന തുടങ്ങിയ അസ്ഥിസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തുടങ്ങാനുള്ള സാധ്യതയുണ്ട്. ഏറെ നേരം ഒരേയിരിപ്പ് തുടരുമ്പോൾ എല്ലുകളുടെ സാന്ദ്രത നിലനിർത്താൻ ആവശ്യമായ ഉത്തേജനം കുറയുന്നു. നടത്തം, പടികൾ കയറുക, ഭാരമുയർത്തുക തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ എല്ലുകളുടെ സാന്ദ്രതയും ശക്തിയും നിലനിർത്തുന്നു.

ഭക്ഷണരീതിയിലുമുണ്ട് കാര്യം

ചെറുപ്പക്കാർക്കിടയിലെ ഭക്ഷണരീതികൾ പരിശോധിച്ചാലും അവ എല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നവയല്ല. ശരീരഭാരം കുറയ്ക്കാനുള്ള ക്രാഷ് ഡയറ്റുകൾ പലപ്പോഴും കൊഴുപ്പിനെ കുറയ്ക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ, പട്ടിണി കിടക്കൽ എന്നിവ എല്ലുകളെ ദു‍ർബലപ്പെടുത്തുന്നതാണ്. കാത്സ്യം, വിറ്റാമിൻ ഡി, തകരാറുകൾ പരിഹരിക്കാനായി പ്രോട്ടീൻ എന്നിവ ആവശ്യമാണ്. മിക്ക ഇന്ത്യൻ ഡയറ്റുകളും, പ്രത്യേകിച്ചും ചെറുപ്പക്കാർക്കിടയിലുള്ള ഡയറ്റുകളിൽ കാത്സ്യം കുറവുള്ളതാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ പറയുന്നു. ക്രാഷ്ഡയറ്റുകൾ സ്ഥിതി കൂടുതൽ വഷളാക്കും.

മദ്യപാനം, പുകവലി, കഫീൻ

കഫീൻ അമിതമായാൽ കാത്സ്യത്തിന്റെ ആ​ഗിരണം കുറയും. അതുപോലെ മദ്യപാനവും പുകവലിയും എല്ലുകളിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുത്തുന്നു. എന്നാൽ ഈ മാറ്റങ്ങളൊന്നും പെട്ടെന്ന് സംഭവിക്കുന്നതല്ല. അതുകൊണ്ട് തന്നെ ആദ്യ സൂചനകൾ പലരും അ​വ​ഗണിക്കും. എല്ലുകളുടെ ആരോ​ഗ്യം നശിക്കാൻ ജീവിതശൈലി ഘടകങ്ങളും കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

ഉറക്കവും മാനസിക സമ്മർദവും

എല്ലുകളുടെ ആരോ​ഗ്യം ഹോർമോണുകളുടെ പ്രവർത്തനവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. വിട്ടുമാറാത്ത സമ്മർദം കോർട്ടിസോളിന്റെ അളവു കൂട്ടുന്നു. ഇത് ക്രമേണ എല്ലുകളെ ദുർബലപ്പെടുത്താം. ഉറക്കമില്ലായ്മ സ്ഥിതി കൂടുതൽ വഷളാക്കും. നമ്മുടെ ശരീരം പൂർണമായും വിശ്രമിക്കുന്ന സമയത്താണ് കലകളുടെ കേടുപാടുകൾ പരിഹരിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നത്. ഉറക്കം ക്രമരഹിതമാകുമ്പോൾ ഈ ചക്രം തടസപ്പെടുന്നു. രാത്രി വളരെ വൈകി മാത്രം ഉറങ്ങുന്നത്, വർധിച്ച സ്ക്രീൻടൈം, മാനസികപിരിമുറുക്കം എന്നിവയെല്ലാം എല്ലുകളുടെ ആരോ​ഗ്യം നശിപ്പിക്കുന്നതാണ്.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ

  • സ്ട്രെങ്ത്ത് ട്രെയ്നിങ്ങ് അല്ലെങ്കിൽ റസിസ്റ്റൻസ് ട്രെയ്നിങ്ങ് പതിവാക്കുക.

  • പ്രോട്ടീനും കാത്സ്യവും ആവശ്യത്തിനടങ്ങിയ സമീകൃതഭക്ഷണം ശീലമാക്കുക.

  • എല്ലാ ദിവസവും വെയിൽ കൊള്ളുക.

  • പുകവലി, അമിതമായ അളവിൽ കഫീൻ തുടങ്ങിയ ദോഷകരമായ ശീലങ്ങൾ കുറയ്ക്കുക.

How to improve Bone Strength

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകള്‍ നയിക്കുമ്പോഴെ സമൂഹം മുന്നേറൂ'; വനിത ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപി

'മുന്നിൽ ജയം മാത്രം'; രോഹിത്തിനെ നേരിടാൻ കോഹ്‌ലി എത്തുന്നു, ഇന്ന് മുംബൈ - ബംഗളൂരു പോരാട്ടം

വെട്രിമാരന്റെ 'അരസ'നിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് ജിബിൻ ​ഗോപിനാഥ്

പത്ത് മാസം നീണ്ട തര്‍ക്കത്തിന് പരിഹാരം ; വിവാദ 90 ഡിഗ്രി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പുനര്‍നിര്‍മിക്കും

'രക്ഷകനായി' എത്തി; വാഹനാപകടത്തില്‍ പരിക്കേറ്റ 25കാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ കേസ്

SCROLL FOR NEXT