bitter gourd Pexels
Health

പാവയ്ക്കയെ ഇനി അകറ്റി നിർത്തേണ്ട, കയ്പ്പ് കുറയ്ക്കാൻ ഇതാ ചില ടിപ്സ്

പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കുന്നതിന് ആദ്യം അതിന്റെ പരുക്കനായ പുറംതൊലി നീക്കം ചെയ്യുക.

സമകാലിക മലയാളം ഡെസ്ക്

യ്പ്പാണെങ്കിലും പാവയ്ക്കയെ ഡയറ്റിൽ നിന്ന് തള്ളാനാകില്ല. ആരോ​ഗ്യത്തിന് ആവശ്യമായ ധാരാളം ധാതുക്കളും വിറ്റാമിനുകളും പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്.

  • പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കുന്നതിന് ആദ്യം അതിന്റെ പരുക്കനായ പുറംതൊലി നീക്കം ചെയ്യുക. ശേഷം, പാവയ്ക്ക കഷണങ്ങളായി മുറിച്ച് ഉപയോഗിക്കുന്നത് പരിധി വരെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

  • പാവയ്ക്കയുടെ കയ്പ്പ് കളയാനുള്ള ഏറ്റവും എളുപ്പമായ മാർഗം ഉപ്പാണ്. ഉപ്പ് പാവയ്ക്കയുടെ കയ്പ്പുള്ള നീര് കുറയ്ക്കാൻ സഹായിക്കും. പാവയ്ക്ക അരിഞ്ഞ ശേഷം ഉപ്പ് പുരട്ടി 20-30 മിനിറ്റ് നേരം വെക്കുന്നത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

  • കൂടാതെ പാവയ്ക്ക ചെറുതായി അരിഞ്ഞ് ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നതും ഫലപ്രദമാണ്. ഉപ്പ് പുരട്ടിയ ശേഷം പാവയ്ക്കയിലെ നീര് പിഴിഞ്ഞു കളയാൻ മറക്കരുത്.

  • പാചകത്തിന് എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പാവയ്ക്ക കഷണങ്ങൾ തെെരിലോ യോഗർട്ടിലോ ഇട്ടുവെക്കുന്നത് കയ്പ്പ് കുറയാൻ സഹായിക്കും.

  • ശർക്കര ചേർത്ത് പാകം ചെയ്യുന്നതോ ശർക്കര പുറത്ത് തൂകി വയ്ക്കുന്നതോ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

പഞ്ചസാരയും വിനാഗിരിയും ചേർത്ത മിശ്രിതത്തിൽ മുക്കിവയ്ക്കുക

ഒരു പാത്രത്തിൽ അര കപ്പ് വെള്ളം, അര കപ്പ് വിനാഗിരി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. അരിഞ്ഞ പാവയ്ക്ക ഈ മിശ്രിതത്തിൽ മുക്കിവയ്ക്കുക. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കുതിർക്കാൻ വയ്ക്കുക. ഇനി വെള്ളം മാറ്റി സാധാരണ വെള്ളത്തിൽ കഴുകുക. പാവയ്ക്കയുടെ കയ്പ്പ് കുറഞ്ഞു കിട്ടും.

How to reduce bitterness in Bitter gourd

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

SCROLL FOR NEXT