dark underarms Meta AI Image
Health

നാണക്കേട് കാരണം കക്ഷം പൊക്കാൻ മടി; കറുപ്പും ​ദുർ​ഗന്ധവും അകറ്റാൻ ഇതാ നാല് എളുപ്പ വഴി

പാര്‍ശ്വഫലങ്ങള്‍ കുറവുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് സുരക്ഷിതം.

സമകാലിക മലയാളം ഡെസ്ക്

ട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് കക്ഷം ഉള്‍പ്പെടെയുള്ള സ്വകാര്യ ഭാഗത്തെ ഇരുണ്ട നിറം. കക്ഷത്തിലെ കറുപ്പ് മാറാന്‍ ബേക്കിങ് സോഡ ഉള്‍പ്പെടെ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. എന്നാല്‍ സ്വകാര്യഭാഗമായതു കൊണ്ട് തന്നെ കെമിക്കലുകള്‍ അടങ്ങിയ ക്രീമോ മറ്റ് വസ്തുക്കളോ പുരട്ടുന്നതില്‍ പരിമിധിയുണ്ട്. പാര്‍ശ്വഫലങ്ങള്‍ കുറവുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് സുരക്ഷിതം.

സ്വകാര്യ ഭാഗത്തെ കറുപ്പ് അകറ്റാന്‍ ചില പ്രകൃതിദത്ത വഴികള്‍

പപ്പായ

മുഖം മിനുക്കാന്‍ പപ്പായ ഫേയ്‌സ് പാക്ക് ഓക്കെ ഉപയോഗിക്കാറില്ലേ... എന്നാല്‍ മുഖം മാത്രമല്ല, ശരീരത്തിന്റെ സ്വകാര്യഭാഗത്തെ ഇരുണ്ട നിറം അകറ്റാനും പപ്പായ മികച്ചതാണ്. ഇതിനായി നന്നായി പഴുത്ത പപ്പായ കൈ കൊണ്ട് തന്നെ മിക്‌സ് ചെയ്‌തെടുക്കാം. ശേഷം സ്വകാര്യഭാഗങ്ങളില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയാം. ഇത് ഇരുണ്ട നിറം മാറാനും തുടയിടുക്കിലെ ചൊറിച്ചില്‍ മാറാനും സഹായകരമാണ്.

ഉരുളക്കിഴങ്ങ്

നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന ഉരുളക്കിഴങ്ങിന്റെ നീര് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് നല്ലൊരു ആസ്ട്രിജന്റ് ആണ്. ഉരുളക്കിഴങ്ങ് നന്നായി തൊലി കളഞ്ഞ് കഴുകി, അവയുടെ ജ്യൂസ് എടുക്കുക. അത് സ്വകാര്യഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കാം. ഇല്ലെങ്കില്‍ ഈ നീര് അല്‍പം കടലമാവില്‍ ചേര്‍ത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്.

തേനും രക്തചന്ദനവും

ചർമത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ഒരു കോമ്പിനേഷനാണ് തേനും രക്തചന്ദനവും. ഇവ രണ്ടും നന്നായി യോജിപ്പിച്ച്, സ്വകാര്യഭാ​ഗത്ത് തേച്ച് പിടിപ്പിക്കാം. 10-15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതേ മിശ്രിതം കക്ഷത്തിലും വയറിനു ചുറ്റും തുടകൾക്കിരുവശത്തും ഉപയോഗിക്കാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് തുടരണം.

ചന്ദനവും പാലും

അൽപം ചന്ദനം അരച്ചത് പാലിൽ മിക്സ് ചെയ്തു സ്വകാര്യഭാ​ഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. നിറം വർധിപ്പിക്കാൻ മാത്രമല്ല ദുര്‍ഗന്ധമകറ്റുന്നതിനും ചന്ദനം സഹായിക്കുന്നു.

എന്നാൽ ഇവയൊന്നും പെട്ടെന്നൊരു ദിവസം കൊണ്ട് ഫല തരുന്നവയല്ല. സ്ഥിരതയാണ് പ്രധാനം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇതിൽ ഏതെങ്കിലുമൊരു രീതി പിന്തുടരുക. അലർജിയോ മറ്റ് ചർമ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ അവയുടെ ഉപയോഗം ഉടനടി ഒഴിവാക്കുകയും ചെയ്യണം.

How to reduce dark pigmentations in Private parts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT